Categories: NewsTelugu

സൂപ്പർതാരത്തിന് വേണ്ടി കോടികളുടെ സഞ്ചരിക്കുന്ന ജിം; ഏഷ്യയിലെ ആദ്യ സഞ്ചരിക്കുന്ന ജിം തയ്യാറാക്കിയത് കോതമംഗലത്ത്

കന്നഡ നടന്‍ നിഖില്‍ കുമാരസ്വാമിക്കു വേണ്ടി ആധുനിക സജ്ജീകരണങ്ങളോടെ സഞ്ചരിക്കുന്ന ജിം തയാറാക്കി.കോതമംഗലത്തെ ഓജസിലാണ് കാരവൻ ഒരുക്കിയത്.

മൊബീല്‍ ജിംനേഷ്യം കൂടാതെ കിടപ്പുമുറിയും അടുക്കളയും മേക്കപ് മുറിയും അടങ്ങുന്ന മറ്റൊരു കാരവനും നിഖിലിനുവേണ്ടി നിര്‍മിച്ചുവരുന്നുണ്ട്.സിനിമാ ചിത്രീകരണത്തിനായി നഗരംവിട്ടു ദൂരസ്ഥലങ്ങളില്‍ പോകേണ്ടിവരുമ്പോള്‍ പതിവു വ്യായാമം മുടങ്ങാതിരിക്കാനാണു സഞ്ചരിക്കുന്ന ജിംനേഷ്യം ഒരുക്കിയത്. ആഡംബര സൗകര്യങ്ങളോടെ ഒരുക്കിയിട്ടുള്ള രണ്ടു വാഹനങ്ങള്‍ക്കുമായി കോടികള്‍ ചെലവായിട്ടുണ്ട്. ജിംനേഷ്യത്തില്‍ ഒരുക്കിയിട്ടുള്ള ഉപകരണങ്ങളെല്ലാം യുഎസ് നിര്‍മിതമാണ്.

മുന്‍പ്രധാനമന്ത്രി എച്ച്ഡി ദേവഗൗഡയുടെ പൗത്രനും, കര്‍ണ്ണാടകയിലെ പ്രമുഖ നേതാവ് കുമാരസ്വാമിയുടെ മകനുമാണ് നിഖില്‍. ജിമ്മിന് പിന്നാലെ ഒരു കോടിക്ക് മേല്‍ ചിലവിട്ട് കിടപ്പുമുറി, അടുക്കള, ബാത്രും എന്നിവയുള്‍പ്പെടെ ആഡംബര സൗകര്യങ്ങളോടെ നിഖിലിന് വേണ്ടി കാരവനും പണിയുന്നുണ്ട്.1.75 കോടി രൂപയാണ് ജിമ്മിനായി മുടക്കിയത്.

മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗേപി, പൃഥ്വിരാജ്, അനൂപ് മേനോന്‍, പ്രൃഥ്വിരാജ് എന്നിവര്‍ക്കുള്‍പ്പെടെ തെന്നിന്ത്യന്‍ താരങ്ങള്‍ക്കായി 40ലധികം കാരവന്‍ ഓജസില്‍ നിര്‍മ്മിച്ചിട്ടുണ്ട്. സൈക്ലിങ് ഉപകരണത്തിനു മാത്രം ഏഴു ലക്ഷത്തോളം രൂപ വിലവരുമെന്നു പറയുന്നു. വിവിധതരം ജിംനേഷ്യം ഉപകരണങ്ങള്‍ക്ക് ഏകദേശം 90 ലക്ഷം രൂപ വിലവരും. നിഖിലിന്റെ സഞ്ചരിക്കുന്ന ജിം നാളെ ഓജസിന്റെ പടിയിറങ്ങും.

webadmin

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 week ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 week ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

8 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

8 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago