ഇളയദളപതി വിജയ് ‘മാസ്റ്ററി’നു ശേഷം നായകനാവുന്ന ചിത്രമാണ് ഏറ്റവും പുതിയ ചിത്രമാണ് ‘ദളപതി 65’.ഈ ചിത്രം സംവിധാനം ചെയ്യുന്നത് നെല്‍സണ്‍ ദിലീപ്കുമാറാണ്. ചിത്രത്തിന്റെ പൂജ കഴിഞ്ഞ ദിവസം ചെന്നൈയിലെ സണ്‍ ടിവി സ്റ്റുഡിയോയില്‍ വെച്ച് നടന്നിരുന്നു. ഈ സിനിമയില്‍ മലയാളി താരമായ അപര്‍ണ ദാസും എത്തുന്നുവെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
മലയാളചിത്രങ്ങളായ മനോഹരം, ഞാന്‍ പ്രകാശന് എന്നി ചിത്രങ്ങളിലൂടെ വളരെ ഏറെ ശ്രദ്ധ നേടിയ താരമാണ് അപര്‍ണ. വിജയ് യുടെ ചിത്രത്തിൽ അഭിനയിക്കാന്‍ സാധിക്കുന്നത് വളരെ സ്വപ്ന തുല്യമായ കാര്യമാണെന്നും താൻ അഭിനയിക്കുന്ന ഭാഗങ്ങള്‍ മെയ് മാസത്തില്‍ ചിത്രീകരിക്കുമെന്നും അപര്‍ണ ഒരു പ്രമുഖ മാധ്യമത്തോട് സംസാരിക്കവേ വ്യക്തമാക്കി. ‘ദളപതി 65ന്റെ ചിത്രീകരണം വ്യാഴാഴ്ച്ച ആരംഭിക്കുമെങ്കിലും എന്റെ ഭാഗങ്ങള്‍ മെയ് മാസത്തില്‍ മാത്രമേ ചിത്രീകരിക്കൂ. ചിത്രത്തിന്റെ പൂജയില്‍ ഞാന്‍ പങ്കെടുത്തിരുന്നു. ആദ്യമായി ഞാന്‍ വിജയ് സാറിനെ കണ്ടു. ശരിക്കും അതൊരു സ്വപ്നതുല്യമായ നിമിഷമായിരുന്നു’, അപര്‍ണ പറഞ്ഞു.
ഈ ചിത്രം നിര്‍മ്മിക്കുന്നത് സണ്‍ പിക്ചേഴ്സ് ആണ്. രണ്ട് ദിവസങ്ങൾ മാത്രമുള്ള ആദ്യ ഷെഡ്യൂള്‍ ചെന്നൈയില്‍ ഇന്ന് ആരംഭിക്കും. ഇതൊരു ഗാനചിത്രീകരണം ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. തെരഞ്ഞെടുപ്പിന് ശേഷം സംഘം റഷ്യയിലേക്ക് പോകും. പ്രധാന ഷെഡ്യൂളിന്റെ ചിത്രീകരണം അവിടെയാണ്. പൂജ ഹെഗ്ഡെയാണ് നായിക.ചിത്രത്തിനായി സംഗീതം ഒരുക്കുന്നത് അനിരുദ്ധാണ്.