സാന്‍ട്രോ കാര്‍ ആഗ്രഹിച്ചു, ജോജുവിന്റെ ഗ്യാരേജില്‍ ഇന്ന് പോര്‍ഷെ, ബിഎംഡബ്ല്യു മുതല്‍ പത്തിലധികം വാഹനങ്ങള്‍

ജൂനിയര്‍ ആര്‍ട്ടിസ്റ്റായി വന്ന് സിനിമയില്‍ തന്റേതായ ഇടം കണ്ടെത്തിയ നടനാണ് ജോജു ജോര്‍ജ്. നിര്‍മാതാവ് എന്ന നിലയിലും സിനിയില്‍ സജീവമാണ് താരം. വര്‍ഷങ്ങള്‍ വീണ്ട കഠിനാധ്വാനവും പരിശ്രമവുമുണ്ട് ജോജു ജോര്‍ജിന്റെ വളര്‍ച്ചയ്ക്ക് പിന്നില്‍. തന്റഎ വാഹന പ്രേമം പല അഭിമുഖങ്ങളിലും താരം പങ്കുവച്ചിട്ടുണ്ട്. ഒരു സാന്‍ട്രോ സ്വന്തമാക്കാനായിരുന്നു ജോജു ആഗ്രഹിച്ചത്. എന്നാല്‍ ഇന്ന് ജോജുവിന്റെ ഗ്യാരേജില്‍ ഒമ്‌നി മുതല്‍ പോര്‍ഷെ വരെയുണ്ട്.

ജോജുവിന്റെ വാഹന ശേഖരത്തിന്റെ വിഡിയോ സംവിധായകന്‍ അഖില്‍ മാരാര്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. ‘സ്വന്തമായി ഒരു സാന്‍ട്രോ കാര്‍, സിനിമയില്‍ ഡയലോഗ് ഉള്ള ഒരു വേഷം, ഇതായിരുന്നു ആഗ്രഹം. അതിന് വേണ്ടി അയാള്‍ 15 വര്‍ഷം അലഞ്ഞു. കാലം ഇന്നയാളെ നായകന്‍ ആക്കി പത്തോളം സിനിമകളുടെ നിര്‍മാതാവ് ആക്കി. ഒന്നുമില്ലായ്മയില്‍ നിന്നും ആഗ്രഹഹിച്ചത് നേടി എടുത്തവന്റെ നിശ്ചയ ദാര്‍ഢ്യത്തിന്റെ ശക്തിയാണ് ജോജു ജോര്‍ജ്. വാഹനങ്ങളെ മക്കളെ പോലെ സ്‌നേഹിക്കുന്ന ഒരു വണ്ടി പ്രാന്തന്റെ വീടിനു മുന്നില്‍ ഇങ്ങനെ ഒരു കാഴ്ച്ച കണ്ടപ്പോള്‍ അതങ്ങു ഞാന്‍ കാമറയില്‍ ആക്കി എന്ന് മാത്രം. സ്വപ്നം കാണുന്നവര്‍ക്ക് പ്രചോദനം ഇത്തരം ജീവിതങ്ങള്‍ ആണല്ലോ’, ഈ കുറിപ്പോടെയാണ് അഖില്‍ വിഡിയോ പങ്കുവച്ചിരിക്കുന്നത്.

പോര്‍ഷെ കയേന്‍, ബിഎംഡബ്ല്യു എം3. ഔഡി ആര്‍.എസ് 7, ലാന്‍ഡ് റോവര്‍, ഡിഫന്‍ഡര്‍, മിസ്തുബിഷി പജേറോ, മിനി കൂപ്പര്‍, ജീപ്പ് റാങ്ക്‌ളര്‍, ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്ട്, മാരുതി സുസുക്കി ഒമ്‌നി തുടങ്ങിയ കാറുകളാണ് ജോജുവിന്റെ ഗ്യാരേജിലുള്ളത്. ഇത് കൂടാതെ ബിഎംഡബ്ല്യു സി 400 ജിടി സ്‌കൂട്ടറും ട്രയംഫ് സ്ട്രീറ്റ് ട്രിപ്പിള്‍ ആര്‍ സൂപ്പര്‍ ബൈക്കും ജോജുവിനുണ്ട്. അഖില്‍ മാരാര്‍ പങ്കുവച്ച വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.

Webdesk

Recent Posts

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

4 days ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

2 weeks ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

2 weeks ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

3 weeks ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

3 weeks ago

പ്രേക്ഷകശ്രദ്ധ നേടി ‘വർഷങ്ങൾക്ക് ശേഷം’, തിയറ്ററുകളിൽ കൈയടി നേടി ‘നിതിൻ മോളി’

യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…

3 weeks ago