Categories: MalayalamNews

അടുത്ത ഹിറ്റിനൊരുങ്ങി ശിവകാർത്തികേയൻ; സീമാരാജ കാണുവാൻ 10 കാരണങ്ങൾ

തുടർച്ചയായ ഹിറ്റുകൾ കൊണ്ട് തമിഴ് സിനിമാലോകത്ത് തന്റേതായ ഒരു ഇരിപ്പിടം കരസ്ഥമാക്കിയിരിക്കുകയാണ് ശിവകാർത്തികേയൻ. വേലൈക്കാരന്റെ വമ്പൻ വിജയത്തിന് ശേഷം ശിവകാർത്തികേയൻ നായകനാകുന്ന സീമാരാജ സെപ്റ്റംബർ 13ന് തീയറ്ററുകളിലേക്ക് എത്തുകയാണ്. പൊൻറാം സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ നിർമാണം 24AM സ്റ്റുഡിയോസാണ്. പ്രേക്ഷകരെ സീമരാജയിലേക്ക് കൂടുതൽ അടുപ്പിക്കുന്ന 10 കാരണങ്ങൾ

1) രജിനി മുരുകന്‍, വരുത്തപ്പടാത്ത വാലിബര്‍ സംഗം എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം ശിവകാര്‍ത്തികേയനെ വെച്ച് പൊൻറാം തുടർച്ചയായി ഒരുക്കുന്ന മന്നാമത് ചിത്രമാണ് സീമരാജ. ഇത് ആക്ഷൻ കോമഡി വിഭാഗത്തില്‍ പെടുന്നു.

2) ശിവകാര്‍ത്തികേയന്‍ – സൂരി ഈ ഹിറ്റ് കോംമ്പിനേഷന്‍ ഇതാ സീമരാജയിലും നിങ്ങള്‍ക്ക് കാണാം. രജിനി മുരുകന്‍ (2015), മാൻ കരാട്ടെ (2014), വരുത്തപ്പടാത്ത വാലിബര്‍ സംഗം (2013), കേഡി ബില്ല കില്ലാഡി രങ്ക (2013), മനം കൊത്തി പറവൈ (2012) എന്നിവയാണ് ഇവർ ഒന്നിച്ച് അഭിനയിച്ച മുന്‍ ചിത്രങ്ങൾ.

3) ശിവകാര്‍ത്തികേയന്‍ – സാമന്ത; ഇവർ ഒന്നിക്കുന്ന അദ്യ ചിത്രമാണിത്. സാമന്ത ചിത്രത്തിനായി സിലംബാട്ടം അഭ്യസിച്ചത് വാര്‍ത്തയായിരുന്നു. സീമരാജയാണ് സാമന്ത യുടെ ഈ വര്‍ഷത്തെ അവസാന റിലീസ് ചിത്രം.

4) ആര്‍ ഡി രാജയുടെ 24AM സ്റ്റുഡിയോസുമായി ചേര്‍ന്നുള്ള ശിവകാര്‍ത്തികേയന്റെ തുടർച്ചയായ മൂന്നാം ചിത്രമാണിത്. റെമോ, വേലൈക്കാരന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷമാണ് സീമരാജ സെപ്റ്റംബര്‍ 13ന് റിലീസിനൊരുങ്ങുന്നത്. ശിവ ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്ന ചിത്രവും 24AM സ്റ്റുഡിയോസുമായി ചേര്‍ന്നുള്ള നാലാമത്തെ ചിത്രമാണ്. ആര്‍ രവികുമാറാണ് സംവിധാനം. എ ആര്‍ റഹ്മാൻ സംഗീതം നല്‍കുന്ന ചിത്രം സയൻസ് ഫിക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്നതായിരിക്കും.

5) ഏവര്‍ക്കും പ്രിയപ്പെട്ട സിമ്രാന്‍ ചിത്രത്തില്‍ അതി ശക്തയായ വില്ലൻ വേഷത്തിൽ വരുന്നു എന്ന പ്രത്യേകത കൂടിയുണ്ട്. സിമ്രാന്റെ എക്കാലത്തെയും മികച്ച കഥാപാത്രമായിരിക്കും സീമരാജയിലെത്.

6) മലയാളിയായ കീര്‍ത്തി സുരേഷ് ചിത്രത്തില്‍ ഒരു അതിഥി താരമായി എത്തുന്നു. റെമോയാണ് ഇരുവരും മുന്‍പു ഒന്നിച്ച ചിത്രം.

7) നെപ്പോളിയന്‍, യോഗി ബാബു, മനോബാല, കെ എസ് രവികുമാര്‍, വിജയ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

8) ഡി ഇമ്മന്നാണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. ശിവകാര്‍ത്തികേയന്‍ – പൊൻറാം – ഡി ഇമ്മന്‍ ഒന്നിക്കുന്ന മൂന്നാം ചിത്രമാണിത്. അദ്യ ഗാനം വാരേന്‍ വരാന്‍ സിമാരാജ ഇതിനോടകം ഹിറ്റ് ചാര്‍ട്ടില്‍ ഇടം പിടിച്ചു.

9) പൊൻറാം ചിത്രങ്ങളായ രജിനി മുരുകന്‍, വരുത്തപ്പടാത്ത വാലിബര്‍ സംഗം എന്നീ ചിത്രങ്ങള്‍ക്ക് ക്യാമറ ചലിപ്പിച്ചിട്ടുള്ള ബാലസുബ്രഹ്മണ്യം ആണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്.

10) മലയാളിയായ നാഷണല്‍ അവാർഡ് വിന്നര്‍ വിവേക്‌ ഹര്‍ഷന്‍ ആണ് മൂന്നാം തവണയും പൊൻറാം ചിത്രത്തിനായി എഡിറ്റിംഗ് നിര്‍വ്വഹിച്ചിരിക്കുന്നത്.

ഇതോടെ ഈ ചിത്രം റിലീസ് ന് ശേഷം വന്‍ വിജയമായിരിക്കും എന്ന് തന്നെ ഉറപ്പിക്കാം.

ചിത്രത്തിന്റെ വിതരണ അവകാശം റെക്കോര്‍ഡ് തുകയ്ക്ക് സണ്‍ ടി വി സ്വന്തമാക്കിയത് നേരത്തെ വാർത്ത ആയിരുന്നു. സീമരാജ ഓഡിയോ ലോഞ്ച് ആഗസ്റ്റ് 3ന് മധുരയില്‍ വെച്ച് നടത്തപ്പെടുന്ന.

webadmin

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 month ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago