ഒരു മലയാളസിനിമയ്ക്ക് എക്കാലവും ലഭിക്കുന്ന ഏറ്റവും കൂടുതൽ ഷോകൾ സ്വന്തമാക്കി ഹൃദയം. ചെന്നൈയിൽ 12 ഷോകൾ കൂടിയാണ് ഹൃദയം സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത്. ചെന്നൈയിൽ ഒരു മോളിവുഡ് സിനിമയ്ക്ക് എക്കാലത്തെയും ഉയർന്ന ഒറ്റ ദിവസത്തെ ഷോ കൗണ്ട് ആണ് ഹൃദയത്തിന് ലഭിച്ചിരിക്കുന്നത്. ഒരു ദിവസം ഹൃദയം സിനിമയ്ക്ക് 75 ഷോകൾ ആണ് ചെന്നൈയിൽ ലഭിച്ചത്. മരക്കാറിന് 74 ഷോകളും കുറുപ്പിന് 46 ഷോകളും ആണ് ലഭിച്ചത്. അതേസമയം, കേരളത്തിലും ഹൃദയം സിനിമയ്ക്ക് കനത്ത ബുക്കിംഗ് ആണ് ലഭിച്ചിരിക്കുന്നത്. കോവിഡ് സാഹചര്യങ്ങൾക്കിടയിലും എക്സ്ട്രാ ഷോകളുമായി ഹൃദയം മുന്നേറിക്കൊണ്ടിരിക്കുകയാണ്.
അതേസമയം, കഴിഞ്ഞദിവസം സംവിധായകൻ വിനീത് ശ്രീനിവാസൻ ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയാത്ത ഒരു രാത്രിയുടെ വിശേഷങ്ങളുമായി സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു. സംവിധായകൻ പ്രിയദർശൻ സിനിമ കാണാൻ എത്തിയതിന്റെ സന്തോഷമാണ് വിനീത് ശ്രീനിവാസൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. പ്രിയദർശന് ഒപ്പമുള്ള ചിത്രം പങ്കുവെച്ച് ‘എ മില്യൺ ഡോളർ പിക്’ എന്നാണ് വിനീത് കുറിച്ചത്. ഹൃദയം സിനിമ കാണാൻ പ്രിയദർശൻ എത്തിയപ്പോൾ ആയിരുന്നു ഈ ചിത്രം പകർത്തിയത്. ഈ രാത്രി ഒരിക്കലും മറക്കാൻ കഴിയില്ലെന്നും വിനീത് കുറിച്ചു. ദൈവത്തിന് നന്ദി പറയുകയും ചെയ്തു താരം.
ഹൃദയം സിനിമ തിയറ്ററുകളിൽ റിലീസ് ചെയ്തത് ജനുവരി 21ന് ആയിരുന്നു. ഒരു കാലത്ത് മലയാള സിനിമയിലെ സൂപ്പർഹിറ്റ് കൂട്ടുകെട്ട് ആയിരുന്നു മോഹൻലാൽ – പ്രിയദർശൻ – ശ്രീനിവാസൻ. ഇവരുടെയെല്ലാം മക്കൾ ഒരുമിച്ചെത്തുന്ന സിനിമ എന്ന പ്രത്യേകതയോടെയാണ് ഹൃദയം എത്തിയത്. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രത്തിൽ പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ, ദർശന രാജേന്ദ്രൻ എന്നിവർ ആയിരുന്നു പ്രധാനവേഷങ്ങളിൽ എത്തിയത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…