‘കസബ’ വിഷയത്തില്‍ മമ്മൂട്ടിയ്ക്ക് പ്രശ്‌നമൊന്നുമില്ലെന്നും അദ്ദേഹത്തിന്റെ ആരാധകരാണ് പ്രശ്‌നം എല്ലാം ഉണ്ടാക്കുന്നതെന്നും തുറന്നു പറയുകയാണ് തിരക്കഥാകൃത്ത് ബോബി. കസബയിലെ സ്ത്രീവിരുദ്ധതയെ തുറന്നടിച്ച് സംസാരിച്ചതിനെ തുടർന്നാണ് പാര്‍വതിക്കെതിരെ സൈബര്‍ ആക്രമണം ഉണ്ടാകുന്നത്. ഇതിന് ശേഷം പുറത്തിറങ്ങിയ പാർവതിയുടെ മൈ സ്റ്റോറി എന്ന ചിത്രത്തിനെതിരെ ഡിസ്‌ലൈക്ക് ക്യാമ്പയിൻ വരെ നടന്നിരുന്നു.പക്ഷേ കസബ വിഷയത്തിൽ പ്രശ്നം മമ്മൂട്ടിക്ക് അല്ലെന്നും അദ്ദേഹത്തിന്റെ ഫാൻസിനാണെന്നുമാണ് ബോബിയുടെ അഭിപ്രായം. മാതൃഭൂമിയുമായുളള ഒരു അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
കസബ വിഷയവുമായി ബന്ധപ്പെട്ട മമ്മൂട്ടിക്ക് വിരോധം ഉണ്ടായിരുന്നെങ്കിൽ ഞങ്ങളുടെ സിനിമയുടെ ഓഡിയോ ലോഞ്ചിൽ ചീഫ് ഗസ്റ്റായി അദ്ദേഹം എത്തില്ലായിരുന്നു എന്നും ബോബി കൂട്ടിച്ചേർത്തു. മമ്മൂട്ടി ഉയരെ കാണും എന്ന് അറിയിച്ചിട്ടുണ്ടെന്നും അഭിമുഖത്തിൽ ബോബി പറഞ്ഞു. ഉയരെയിൽ ആസിഡ് ആക്രമണത്തെ അതിജീവിച്ച പല്ലവി രവീന്ദ്രൻ എന്ന കഥാപാത്രത്തെയാണ് പാർവതി അവതരിപ്പിക്കുന്നത്. ചിത്രം പ്രേക്ഷകർ ഇതിനോടകം നെഞ്ചിലേറ്റി കഴിഞ്ഞു. നവാഗതനായ മനു അശോകനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.ആസിഫ് അലി, ടൊവീനോ തോമസ്, സിദ്ദിഖ്, അനാര്‍ക്കലി മരയ്ക്കാര്‍, പ്രതാപ് പോത്തന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങൾ.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…