മോഹൻലാലിനെ നായകനാക്കി സംവിധായകൻ ജീത്തു ജോസഫ് ഒരുക്കിയ ചിത്രമാണ് ട്വൽത്ത് മാൻ, ചിത്രം ഒടിടി പ്ലാറ്റ്ഫോമായ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ മെയ് 20ന് റിലീസ് ചെയ്തു. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഒരു പ്രേക്ഷകൻ ചിത്രം കണ്ടതിനു ശേഷം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. 2:45 മണിക്കൂർ വലിയ രീതിയിൽ ബോറടിപ്പിക്കാതെ ജീത്തു അവസാനം വരെ പടം കൊണ്ട് പോയ രീതിയെ പ്രശംസിച്ചിരിക്കുകയാണ് പ്രേക്ഷകൻ.
കുറിപ്പ് ഇങ്ങനെ, ‘ഒരു റിസോർട്ടിൽ നടക്കുന്ന ഗെയിം കളിയും തുടർന്നുള്ള കൊലപാതകവും അതിനെ ചുറ്റിപ്പറ്റിയുള്ള അന്വേഷണവും ആണ് സിനിമ. ഡീസന്റ് ആയി പോയി കൊണ്ടിരുന്ന ആദ്യ 30 മിനിറ്റ്. പിന്നീട് ആ ഗെയിം കളിക്കുന്നത്തോട് കൂടി പടം ത്രില്ലിംഗ് ആവുന്നു. ആദ്യ 1 മണിക്കൂർ കഴിഞ്ഞാൽ പിന്നെ നല്ല പോലെ ത്രില്ലടിപ്പിച്ചു Engaging ആയി കൊണ്ട് പോകാൻ സാധിച്ചു. അത്രയും Engaging ആയി കൊണ്ട് പോയ കാരണം ആണെന്ന് തോന്നുന്നു. ക്ലൈമാക്സ് മാരകം ആയി തോന്നിയില്ല. കിളി പറത്തുന്ന ട്വിസ്റ്റ് കിട്ടിയില്ലെങ്കിലും തരക്കേടില്ലായിരുന്നു. 2:45 മണിക്കൂർ വലിയ രീതിയിൽ ബോറടിപ്പിക്കാതെ ജീത്തു അവസാനം വരെ പടം കൊണ്ട് പോയ രീതി, BGM & ക്യാമറ വർക്ക് കുഴപ്പമില്ലാതെ തോന്നിയപ്പോൾ കട്ട്സ് ‘ഊഴം’ സിനിമയിലെ പോലെ ഓർമ വന്നു. പെർഫോമൻസിലേക്ക് വന്നപ്പോൾ മോഹൻലാൽ മികച്ച പെർഫോമൻസ് കാഴ്ച വെച്ചിട്ടുണ്ട്. മുൻപത്തെ സിനിമകളെക്കാൾ അപേക്ഷിച്ചു വളരെ നീറ്റ് ആയാണ് പ്രെസന്റ് ചെയ്തിരിക്കുന്നത് Jeethu Joseph knows how to Present Mohanlal & he knows the Superstar Value. മറ്റുള്ളവരുടെ ഭാഗത്ത് നിന്നും തുടക്കത്തിൽ വലിയ പെർഫോമൻസ് വന്നില്ലെങ്കിലും പിന്നീട് നല്ല പോലെ പെർഫോമൻസ് കാഴ്ച വെച്ചു.’
മിസ്റ്ററിയാണ് ചിത്രത്തിന്റെ പശ്ചാത്തലം. 14 പേരോളം മാത്രമാണ് ചിത്രത്തിലുള്ളത്. ഒറ്റ ദിവസത്തെ സംഭവമാണ് കഥ. കെ ആര്‍ കൃഷ്ണകുമാറിന്റേതാണ് തിരക്കഥ. അദിതി രവി, അനുശ്രീ, പ്രിയങ്ക നായര്‍, വീണാ നന്ദകുമാര്‍, അനു സിതാര, ലിയോണ ലിഷോയ്, ശിവദ തുടങ്ങിയവരാണ് ചിത്രത്തിലെ നായികമാർ. ഉണ്ണി മുകുന്ദനും സൈജു കുറുപ്പും അനു മോഹനും ചന്തുനാഥും തുടങ്ങി മലയാളത്തിലെ മുന്‍നിര താരങ്ങളെല്ലാം ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. എഡിറ്റിങ് – വി.എസ്. വിനായക്, ഛായാഗ്രഹണം – സതീഷ് കുറുപ്പ്, പശ്ചാത്തല സംഗീതം – അനില്‍ ജോണ്‍സണ്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – സിദ്ധു പനയ്ക്കല്‍, കോസ്റ്റ്യൂംസ് – ലിന്റാ ജീത്തു. കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം സിനിമാ ചിത്രീകരണത്തിന് സര്‍ക്കാര്‍ അനുമതി നൽകിയതിന് ശേഷമാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. ഇടുക്കി ജില്ലയിലെ കുളമാവിലുള്ള ഒരു റിസോര്‍ട്ടായിരുന്നു ലൊക്കേഷന്‍.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…