മലയാള സിനിമയിൽ സൂപ്പർഹിറ്റുകൾ സമ്മാനിക്കുന്ന ഒരു എവർഗ്രീൻ കൂട്ടുകെട്ടാണ് മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ട്. താളവട്ടം, ചിത്രം,ബോയിങ് ബോയിങ്, വെള്ളാനകളുടെ നാട്, തേൻമാവിൻ കൊമ്പത്ത്, കിലുക്കം ,ചന്ദ്രലേഖ, ഒപ്പം തുടങ്ങി ഒരുപിടി മനോഹരചിത്രങ്ങൾ ഇവർ ഒന്നിച്ച് സൃഷ്ടിച്ചു.ഇനി വരാൻ പോകുന്ന ബ്രഹ്മാണ്ഡചിത്രം കുഞ്ഞാലിമരയ്ക്കാർ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന 45-ആമത്തെ ചിത്രമാണ്. ദ ക്യു എന്ന ഓൺലൈൻ മാധ്യമത്തിന് നൽകിയ ഒരു അഭിമുഖത്തിൽ പ്രിയദർശൻ, മോഹൻലാൽ എന്തുകൊണ്ട് മറ്റുള്ള നടന്മാരിൽ നിന്നും വ്യത്യസ്തനാകുന്നു എന്നതിനെക്കുറിച്ച് തുറന്നുപറയുകയാണ്.
കൂടെയുള്ള നടന്മാർ തന്നെക്കാൾ സ്കോർ ചെയ്യുമോ എന്ന ഭയം പല നടന്മാർക്കുണ്ടെങ്കിലും മോഹൻലാലിന് അത്തരമൊരു ഭയമില്ലെന്നും കാരണം കൂടെ അഭിനയിക്കുന്നവർ നന്നായാൽ മാത്രമേ തനിക്കും നന്നായി അഭിനയിക്കാൻ സാധിക്കു എന്ന ബോധ്യം അദ്ദേഹത്തിനുണ്ടെന്നും പ്രിയദർശൻ പറയുന്നു. ബോയിങ് ബോയിങ് എന്ന ചിത്രത്തിനുശേഷം മുകേഷ് പറഞ്ഞ ഒരു കാര്യവും പ്രിയദർശൻ എടുത്തുപറയുന്നു.താൻ ഈ സിനിമയിൽ എന്തെങ്കിലും ആയിട്ടുണ്ടെങ്കിൽ അതിന്റെ ഫുൾ ക്രെഡിറ്റ് മോഹൻലാലിന് ആണെന്നും അത്രയധികം അദ്ദേഹം എന്നെ സഹായിച്ചു എന്നും മുകേഷ് പറഞ്ഞു. ഇത്തരമൊരു ചിന്ത മോഹൻലാലിന് ഉള്ളതുകൊണ്ടാണ് അദ്ദേഹത്തിനോടൊപ്പം വർക്ക് ചെയ്യുവാൻ പ്രിയദർശന് ധൈര്യം കിട്ടുന്നത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…