മലയാളത്തിലെ സ്ലാപ്സ്റ്റിക്ക് കോമഡി ഗണത്തിലെ മുൻനിരയിലുള്ള ഒരു ചിത്രമാണ് ദിലീപും പ്രിയദർശനും ഒന്നിച്ച വെട്ടം. പൊട്ടിച്ചിരിക്കാൻ ഏറെയുണ്ടായിട്ടും ശരാശരി വിജയമാണ് ചിത്രം നേടിയത്. വെട്ടം പതിനാറ് വർഷങ്ങൾ പിന്നിടുമ്പോൾ മോനു വി സുദർശൻ എന്ന വ്യക്തിയുടെ കുറിപ്പ് ഇപ്പോൾ ശ്രദ്ധേയമാകുകയാണ്.
മകളായ മാലയെ അന്വേഷിച് കൊച്ചിൻ ഹനീഫയും ഗാങ്ങും, അവരിൽ നിന്ന് രക്ഷെപ്പട്ടു അങ്ങോട്ടേക്ക് തന്നെ ചെന്ന് കേറുന്ന മണിയും മാലയും ദിലീപും, ഭൂലോക ഉടായിപ്പ് ഇന്നസെന്റിനെ തേടി നെടുമുടി വേണുവും സംഘവും, പുള്ളിയുടെ ഭാര്യയായ ബിന്ദു പണിക്കരുടെ ഒപ്പം ഒളിച്ചോടുന്ന നവാസ്, കല്യാണത്തിന് വന്ന വേറെ കൊറേയെണ്ണവും കൊട്ടെഷൻ ഗുണ്ടയും ഹോട്ടൽ വെയ്‌റ്ററും ഉൾപ്പടെ എല്ലാരും ഒടുക്കം ചെന്നെത്തുന്നത് ഒരേ ഇടത്ത്… അവിടെ തുടക്കമിടുന്നത് ചിരിയുടെ വെടിക്കെട്ടിനും.. അടി ഇടി വെടി പൊക തുടങ്ങി ഷോക്ക് അടിക്കൽ വരെ നോണ്സ്റ്റോപ് കൊണ്ടാട്ടം…ഡയറക്റ്റ് ചെയ്തതാകട്ടെ കൺഫ്യൂഷൻ കൊമഡിയുടെ തമ്പുരാനും.. Extreme level of പൂണ്ടുവിളയാട്ടം….
വെട്ടം എന്തുകൊണ്ട് ഒരു ആവറേജ് വിജയത്തിൽ ഒതുങ്ങി എന്നത് ഇപ്പോഴും അത്ഭുതപ്പെടുത്തുന്ന കാര്യമാണ്..രണ്ടായിരത്തിന് ശേഷം ഉണ്ടായ ഏറ്റവും മികച്ച സ്ലാപ്സ്റ്റിക് കോമഡിയുടെ കൂട്ടത്തിലേക്ക് ധൈര്യായി ചേർത്തുവയ്ക്കാവുന്ന ക്വാളിറ്റി എന്റെർറ്റൈനെർ.. സിഐടി മൂസ പൂർണമായും കോമടിയിൽ ബേസ് ചെയ്തു കഥ പറഞ്ഞപ്പോൾ ഇവിടെ സെന്റിമെൻറ്സിന്റെയും ഇമോഷണൽ ബോണ്ടിങ്ങിന്റെയും ശക്തമായ സാനിധ്യം കാണാം.. ഗോപിയുടെയും തീപെട്ടികൊള്ളിയുടെയും സൗഹൃദവും പ്രണയവും ഒക്കെ അതിസുന്ദരമായി ഫീൽ ചെയ്യിക്കുന്നുണ്ട് ചിത്രം.. ആവർത്തന കാഴ്ചകളിലും ഒട്ടും വിരസത സമ്മാനിക്കാത്ത അസാധ്യപടം.. ഒരുപക്ഷെ മോഹൻലാലിന് ശേഷം പ്രിയദർശനുമായി സ്ലാപ്സ്റ്റിക് കോമഡി ഇത്രയും വർക്ഔട് ആയ കോംബോ ആയിരിക്കും ദിലീപ്.. ബെർണി ഇഗ്നേഷ്യസിന്റെ അത്രമേൽ പ്രിയപ്പെട്ട ഗാനങ്ങളും, ഭാവ്‌ന പനി എന്ന നായികയും..
വെട്ടത്തിന്റെ പതിനാറു വർഷങ്ങൾ.. ഇതിന്റെ കഥ ഒരാളോട് പറഞ്ഞു കൊടുക്കാൻ ശ്രമിച്ചാൽ ചിലപ്പോ മെന്റൽ ആയി പോവാൻ നല്ല സാധ്യത ഉണ്ട്.. 😁 ലോജിക് എടുത്ത് മടക്കി വച് ചിരിച് മറിയാൻ ഉള്ള പടം… തിയേറ്ററിൽ കണ്ടവരുടെ അവസ്ഥ..😄
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…