Categories: NewsTamil

4D ശബ്ദ സന്നിവേശവുമായി 2.0 വ്യാഴാഴ്ച എത്തുന്നു; ശബ്ദം ഇനി സീറ്റിനടിയിൽ നിന്നും കേൾക്കാം !

ശങ്കര്‍ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമാണ് 2.0 . രജനികാന്ത് നായകനാകുന്ന ചിത്രത്തിൽ അക്ഷയ് കുമാർ, എമി ജാക്സൺ തുടങ്ങിയവരും അഭിനയിക്കുന്നു.

ശാസ്ത്രജ്ഞനായ റിച്ചാർഡിനെയാണ് അക്ഷയ് കുമാർ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ചിത്രത്തിലെ പ്രധാന വില്ലനും അക്ഷയ് തന്നെ.റോബോട്ടിന്റെ വേഷത്തിൽ ആയിരിക്കും എമി ജാക്സൻ ചിത്രത്തിൽ വേഷമിടുന്നത്.

ത്രിഡിയ്ക്കു പിന്നാലെ 4D ശബ്ദസന്നിവേശത്തിന്റെ സാധ്യതകള്‍ കൂടി പ്രയോജനപ്പെടുത്തുകയാണ് ശങ്കര്‍- രജനീകാന്ത്- അക്ഷയ് കുമാര്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന ബ്രഹ്മാണ്ഡചിത്രമായ ‘2.0’. കഴിഞ്ഞ ദിവസം സത്യം സിനിമാസ് റിലീസ് ചെയ്ത ചിത്രത്തിന്റെ ടീസറും 4D എസ് ആര്‍ എല്‍ ശബ്ദ സാങ്കേതികയില്‍ ഉള്ളതായിരുന്നു.

ഇതിലൂടെ ഇത്തരം ശബ്ദ സന്നിവേശ സാങ്കേതികവിദ്യ ആദ്യമായി ഇന്ത്യയില്‍ കൊണ്ടുവരുന്ന ചിത്രം എന്ന സവിശേഷത കൂടി കൈവരിക്കുകയാണ് ‘2.0’. സ്ക്രീനില്‍ നിന്നും സറൗണ്ടിംഗ് വാളുകളില്‍ നിന്നും ശബ്ദം കേള്‍ക്കുന്നതിനു പുറമെ സീറ്റിനടിയില്‍ നിന്നു കൂടി ശബ്ദം കേള്‍ക്കാം എന്നതാണ് ഈ സാങ്കേതികയുടെ പ്രത്യേകത.

സ്‌ക്രീനില്‍ നിന്നും സറൗണ്ടിംഗ് വാളുകളില്‍ നിന്നും ശബ്ദം കേള്‍ക്കുന്നതിനു പുറമെ സീറ്റിനടിയില്‍ നിന്നു കൂടി ശബ്ദം കേള്‍ക്കാം എന്നതാണ് ഈ സാങ്കേതികയുടെ പ്രത്യേകത. ചിത്രം പ്രദര്‍ശിപ്പിക്കുന്ന എല്ലാ തിയേറ്ററുകളിലും ത്രിഡി സൗകര്യമൊരുക്കാനും പുതിയ ശബ്ദസന്നിവേശ സാങ്കേതികതയെ പ്രോത്സാഹിപ്പിക്കാനും എല്ലാ വിതരണക്കാരോടും ശങ്കര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഓസ്‌കാര്‍ അവാര്‍ഡ് ജേതാവും മലയാളിയുമായ റസൂല്‍ പൂക്കുട്ടിയാണ് ചിത്രത്തിന്റെ സൗണ്ട് ഡിസൈനര്‍.

webadmin

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 month ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

10 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago