ഏറ്റവും വേഗതയിൽ 100 കോടിയിൽ എത്തി 2018, മലയാളിയുടെ ചങ്കൂറ്റത്തിന് 100 കോടി നന്ദിയുമായി അണിയറപ്രവർത്തകർ

ഏറ്റവും വേഗതയിൽ 100 കോടി ക്ലബിൽ എത്തിയതിന്റെ ക്രെഡിറ്റ് ഇനി 2018 സിനിമയ്ക്ക് സ്വന്തം. സിനിമ റിലീസ് ആയതിന്റെ പതിനൊന്നാം ദിവസമാണ് 2018 നൂറു കോടി ക്ലബിൽ എത്തിയത്. 12 ദിവസം കൊണ്ട് 100 കോടി ക്ലബിൽ എത്തിയ ലൂസിഫറിന്റെ റെക്കോർഡ് ആണ് 2018 തകർത്തത്. 100 കോടി ക്ലബിൽ എത്തുന്ന മോഹൻലാൽ നായകനാകാത്ത ചിത്രമെന്ന പ്രത്യേകതയും 2018 സിനിമയ്ക്കുണ്ട്.

100 കോടി ക്ലബിൽ എത്തിയതിന്റെ സന്തോഷം അണിയറപ്രവർത്തകർ പങ്കുവെച്ചത് പത്രത്തിന്റെ ഒന്നാംപേജിൽ പരസ്യം നൽകിക്കൊണ്ടാണ്. മലയാളിയുടെ ചങ്കൂറ്റത്തിന് 100 കോടി നന്ദി എന്നാണ് അണിയറപ്രവർത്തകർ കുറിച്ചത്. മലയാളസിനിമയിൽ ഏറ്റവും വേഗതയിൽ 100 കോടി ക്ലബിൽ എത്തിയതിന്റെ സന്തോഷം ഇനി 2018 സിനിമയ്ക്ക് സ്വന്തമാണ്.

ടോവിനോ തോമസ്, ആസിഫ് അലി, കുഞ്ചാക്കോ ബോബൻ, വിനീത് ശ്രീനിവാസൻ, അപർണ ബാലമുരളി, നരേയ്ൻ, ലാൽ തുടങ്ങി നിരവധി താരങ്ങൾ അണിനിരന്ന 2018 സിനിമ ജൂഡ് ആന്റണി ജോസഫ് ആണ് സംവിധാനം ചെയ്തത്. വേണു കുന്നപ്പള്ളി, സി കെ പത്മകുമാര്‍, ആന്റോ ജോസഫ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സംവിധായകനൊപ്പം മലയാളത്തിലെ യുവ എഴുത്തുകാരന്‍ അഖില്‍ പി ധര്‍മ്മജനും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. കാവ്യാ ഫിലിംസ്, പി കെ പ്രൈം പ്രൊഡക്ഷന്‍സ് എന്നിവയാണ് പ്രൊഡക്ഷന്‍ ബാനര്‍. അഖില്‍ ജോര്‍ജ്ജാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. മോഹന്‍ദാസാണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈനര്‍. ചിത്രസംയോജനം- ചമന്‍ ചാക്കോ. സംഗീതം- നോബിന്‍ പോള്‍. വിഷ്ണു ഗോവിന്ദ് ചിത്രത്തിന്റെ സൗണ്ട്ഡിസൈനിങ്ങ് നിര്‍വ്വഹിക്കുന്നു. വസ്ത്രാലങ്കാരം- സമീറ സനീഷ്. ലൈന്‍ പ്രൊഡ്യൂസര്‍- ഗോപകുമാര്‍ ജികെ. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ശ്രീകുമാര്‍ ചെന്നിത്തല. ചീഫ് അസോസിയേറ്റ് ഡയക്ടര്‍- സൈലക്സ് അബ്രഹാം. പി ആര്‍ ഒ ആന്‍ഡ് ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങ്- വൈശാഖ് സി വടക്കേവീട്. സ്റ്റില്‍സ്- സിനറ്റ് ആന്‍ഡ് ഫസലുള്‍ ഹഖ്. വി എഫ് എക്സ്- മിന്റ്സ്റ്റീന്‍ സ്റ്റ്യുഡിയോസ്. ഡിസൈന്‍സ്- യെല്ലോടൂത്ത് എന്നിവരാണ് ചിത്രത്തിന്റെ മറ്റ് അണിയറ പ്രവര്‍ത്തകര്‍.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

3 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

3 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago