Categories: Malayalam

2019 ഫസ്റ്റ് ഹാഫ് കഴിഞ്ഞു;മലയാള സിനിമ രണ്ടാം പകുതിയിൽ കാത്തിരിക്കുന്ന ഗംഭീര ചിത്രങ്ങൾ ഇവ…

ഇട്ടിമാണി മെയ്ഡ് ഇൻ ചൈന

മോഹൻലാൽ നായകനായെത്തുന്ന പുതിയ ചിത്രമാണ് ഇട്ടിമാണി മെയ്ഡ് ഇൻ ചൈനാ. ലൂസിഫറിന് ശേഷം ആശിർവാദ് സിനിമാസ് നിർമ്മിക്കുന്ന ചിത്രംകൂടിയാണിത്. യുവനടി ഹണി റോസാണ് ചിത്രത്തിൽ നായികയായെത്തുന്നത്.ചിത്രത്തിൽ തൃശ്ശൂർ ഭാഷ സംസാരിക്കുന്ന കുന്നംകുളംകാരൻ മാണിക്കുന്നേൽ ഇട്ടി മാത്തന്റെ മകൻ ഇട്ടിമാണി ആയിട്ടാണ് മോഹൻലാൽ അഭിനയിക്കുന്നത്. മുഴുനീള കോമഡി ചിത്രമായി എത്തുന്ന സിനിമയിൽ മലയാളത്തിലെ മുൻനിര താരങ്ങളും വേഷമിടുന്നു.നവാഗതരായ ജിബിയും ജോജുവും ചേർന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇവർ തന്നെയാണ് തിരക്കഥയും രചിച്ചിരിക്കുന്നത്.

ബ്രദേഴ്‌സ് ഡേ

കലാഭവൻ ഷാജോൺ ആദ്യമായി സംവിധായകൻ ആകുന്ന ചിത്രമാണ് ബ്രദേഴ്‌സ് ഡേ.യുവ സുപ്പർ താരം പൃഥ്വിരാജ് ആണ് ചിത്രത്തിലെ നായകൻ.മാജിക്ക് ഫ്രയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് ചിത്രം നിർമിക്കുന്നത്.ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കുന്നതും ഷാജോൺ തന്നെയാണ്.ഒരു ഔട്ട് ആൻഡ് ഔട്ട് മാസ്സ് കോമഡി എന്റർടൈനർ ആയിട്ടാണ് ബ്രദേഴ്‌സ് ഡേ അണിയിച്ചൊരുക്കുന്നത്

ലൗ ആക്ഷൻ ഡ്രാമ

ധ്യാൻ ശ്രീനിവാസൻ ആദ്യമായി സംവിധായകൻറെ കുപ്പായമണിയുന്ന ചിത്രമാണ് ലവ് ആക്ഷൻ ഡ്രാമ. നിവിൻ പോളി നായകനാകുന്ന ചിത്രത്തിൽ നയൻതാരയാണ് നായികയായെത്തുന്നത്.ഇത് ആദ്യമായാണ് നിവിൻ പോളിയും നയൻതാരയും ഒന്നിക്കുന്നത്.ചിത്രത്തിൽ നിവിൻ പോളി ദിനേശൻ എന്ന കഥാപാത്രത്തെയും നയൻതാര ശോഭ എന്ന കഥാപാത്രത്തെയുമാണ് അവതരിപ്പിക്കുന്നത്.

കൽക്കി

ടോവിനോ തോമസ് പോലീസ് വേഷത്തിൽ എത്തുന്ന മാസ്സ് എന്റർടൈനറാണ് കൽക്കി.
നവാഗതനായ പ്രവീണ്‍ പ്രഭറാമാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സുജിന്‍ സുജാതനും സംവിധായകന്‍ പ്രവീണും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ പ്രശോഭ് കൃഷ്ണയ്ക്കൊപ്പം സുവിന്‍ കെ വര്‍ക്കിയും ചേര്‍നാണ് ചിത്രം നിർമ്മിക്കുന്നത്.

പൊറിഞ്ചു മറിയം ജോസ്

മലയാളത്തിന്റെ പ്രിയ സംവിധായകൻ ജോഷി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് പൊറിഞ്ചു മറിയം ജോസ്.ചിത്രത്തിൽ ചെമ്പൻ വിനോദ്,ജോജു ജോർജ്, നൈല ഉഷ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ കഥയും തിരക്കഥയും എഴുതിയിരിക്കുന്നത് നവാഗതനായ അഭിലാഷ് എൻ ചന്ദ്രൻ ആണ്.ചിത്രം ഓഗസ്റ്റ് 15ന് തന്നെ റിലീസിനെത്തും.
അജയ് ഡേവിഡ് കാച്ചപ്പിള്ളി കാമറ ചലിപ്പിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ജേക്സ് ബിജോയും ഈ ചിത്രം എഡിറ്റ് ചെയ്യുന്നത് ശ്യാം ശശിധരനും ആണ്. റെജിമോൻ ആണ് ചിത്രം നിർമിക്കുന്നത്

മാമാങ്കം

മലയാളസിനിമ ആവേശപൂർവ്വം കാത്തിരിക്കുന്ന ബ്രഹ്മാണ്ഡചിത്രം ആണ് മാമാങ്കം. മമ്മൂട്ടി നായകനായി എത്തുന്ന ചിത്രം ഏറെ വിവാദങ്ങളിലൂടെ കടന്നുപോയെങ്കിലും ചിത്രത്തിന്റെ ചിത്രീകരണം ഇപ്പോൾ അവസാന ഘട്ടത്തിലാണ്. ജോസഫ് എന്ന ബ്ലോക്ക്ബസ്റ്റർ ഹിറ്റിന് ശേഷം എം പത്മകുമാർ ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.പോസ്റ്റർ സോഷ്യൽ മീഡിയയിൽ ഏറെ വൈറലാകുകയുണ്ടായി.ഈ വർഷം അവസനമായിരിക്കും ചിത്രം തിയറ്ററുകളിൽ എത്തുക.പ്രാചി ടെഹ്‌ലാൻ ആണ് മാമാങ്കത്തിലെ നായിക

ജെല്ലികെട്ട്

ലിജോ ജോസ് പെല്ലിശ്ശേരിയുടെ പുതിയ ചിത്രത്തിമാണ് ജെല്ലികെട്ട് .
എസ്‌ ഹരീഷും ആർ ജയകുമാറും ചേർന്നാണ് തിരക്കഥ ഒരുക്കുന്നത്. ദേശീയ അവാർഡ് ജേതാവ് ഗിരീഷ് ഗംഗാധരൻ ആണ് ഛായാഗ്രഹണം.പ്രശാന്ത് പിള്ളയാണ് സംഗീതം. ഒ തോമസ് പണിക്കർ നിർമിക്കുന്ന ചിത്രം ഒക്ടോബറിൽ റിലീസിനെത്തും.ആന്റണി വർഗീസും വിനായകനുമാണ് നായകന്മാർ

ട്രാൻസ്

ഏഴ് ഇടവേളയ്ക്ക് ശേഷം അൻവർ റഷീദ് ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് ട്രാൻസ്.ചിത്രം ഈ വർഷം തിയറ്ററുകളിൽ എത്തും. ഫഹദ് ആരാധകർ ഏറെ ആകാംഷയോടെ കാത്തിരുന്ന ഒരു ചിത്രമായിരുന്നു ഇത്. ചിത്രത്തിന്റെ ഷൂട്ടിംഗ് അന്തിമഘട്ടത്തിൽ എത്തിയിരിക്കുന്ന ഈ വേളയിൽ തന്നെ 20 കോടിക്ക് മുകളിലാണ് നിർമ്മാണച്ചെലവ്.ചിത്രത്തിന്റെ അവസാന ഷെഡ്യൂൾ ഷൂട്ടിംഗ് അടുത്ത ആഴ്ച എറണാകുളത്ത് ആരംഭിക്കും. പത്ത് ദിവസത്തെ ഷൂട്ടിംഗ് ആണ് ബാക്കിയുള്ളത്.കഴിഞ്ഞ ദിവസമാണ് ആംസ്റ്റർഡാമിലെ ഷൂട്ടിംഗ് പൂർത്തിയാക്കി സംഘം കേരളത്തിൽ എത്തിയത്.

മരയ്ക്കാർ അറബിക്കടലിന്റെ സിംഹം

മോഹൻലാൽ നായകനായി എത്തുന്ന മരയ്ക്കാർ അറബിക്കടലിന്റെ സിംഹത്തിന്റെ പ്രഖ്യാപനം വലിയ ആഘോഷമായാണ് മലയാള സിനിമ കൊണ്ടാടിയത്. ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന ചിത്രത്തിന് ഏകദേശം നൂറ് കോടിയോളം ബഡ്ജറ്റ് കണക്കാക്കുന്നു.
ഡോക്ടർ റോയ് സി ജെയും സന്തോഷ് കുരുവിളയും ആണ് ചിത്രത്തിന്റെ സഹനിർമാതാകൾ.100 കോടിയാണ് ചിത്രത്തിന്റെ ബഡ്ജറ്റ്.വിദേശത്ത് നിന്നുള്ള നിരവധി ടെക്‌നീഷ്യന്മാർ ചിത്രത്തിന്റെ ഭാഗമാകും.

webadmin

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 month ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

10 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago