വലിയ പരസ്യങ്ങളില്ലാതെ എത്തിയ ചിത്രം തിയറ്ററുകളിൽ മികച്ച പ്രതികരണവുമായി മുന്നേറുകയാണ്. അനൂപ് മേനോൻ നായകനായി എത്തിയ 21 ഗ്രാംസ് ആണ് മികച്ച പ്രേക്ഷക അഭിപ്രായം നേടി തിയറ്ററുകളിൽ പ്രദർശനം തുടരുന്നത്. അതേസമയം, ബുക്ക് മൈ ഷോയിൽ ചിത്രത്തിന് മികച്ച റേറ്റിംഗ് ആണ് ലഭിച്ചിരിക്കുന്നത്. ഭീഷ്മ പർവത്തിന് 91 ശതമാനം റേറ്റിംഗ് ആണ് ബുക്ക് മൈ ഷോയിൽ ലഭിച്ചിരിക്കുന്നത്. അതേസമയം, 21 ഗ്രാംസിന് 95 ശതമാനം റേറ്റിംഗ് ആണ് ബുക്ക് മൈ ഷോയിൽ ലഭിച്ചത്.
മാർച്ച് മൂന്നിന് ആയിരുന്നു തിയറ്ററുകളിൽ ഭീഷ്മപർവം എത്തിയത്. കോവിഡ് പ്രതിസന്ധിക്ക് ശേഷം തിയറ്ററുകളിൽ 100 ശതമാനം അനുമതി ലഭിച്ചതിനു ശേഷം തിയറ്ററുകളിലേക്ക് എത്തിയ ആദ്യചിത്രങ്ങളിൽ ഒന്നായിരുന്നു ഭീഷ്മപർവ്വം. മമ്മൂട്ടി ചിത്രങ്ങളിൽ വലിയ ഹൈപ്പോടെ എത്തിയ ചിത്രങ്ങളിൽ ഒന്ന് കൂടി ആയിരുന്നു അത്. ബിഗ് ബിക്ക് ശേഷം മമ്മൂട്ടിയെ നായകനാക്കി അമൽ നീരദ് സംവിധാനം ചെയ്ത ചിത്രമാണ് ഭീഷ്മപർവം. ബിഗ് ബി കഴിഞ്ഞ് പതിനാല് വർഷത്തിനു ശേഷം അമൽ നീരദും മമ്മൂട്ടിയും ഒരുമിച്ചപ്പോൾ പ്രേക്ഷകർ ആ ചിത്രം ഇരുകൈയും നീട്ടി സ്വീകരിച്ചു. മമ്മൂട്ടിക്ക് ഒപ്പം സൗബിൻ ഷാഹിർ, ഷൈൻ ടോം ചാക്കോ, നദിയ മൊയ്തു തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ അണിനിരന്നത്.
കഴിഞ്ഞദിവസം തിയറ്ററുകളിലേക്ക് എത്തിയ അനൂപ് മേനോൻ ചിത്രം 21 ഗ്രാംസ് മികച്ച പ്രേക്ഷക പ്രതികരണമാണ് നേടിയത്. റിലീസ് ചെയ്ത് ദിവസങ്ങൾക്കുള്ളിൽ ചിത്രത്തിന്റെ റേറ്റിംഗ് ബുക്ക് മൈ ഷോയിൽ ഭീഷ്മപർവത്തിനും മുകളിൽ എത്തി. നന്ദ കിഷോർ എന്ന പൊലീസ് കഥാപാത്രമായാണ് അനൂപ് മേനോൻ ചിത്രത്തിൽ എത്തുന്നത്. രഞ്ജിത്, രഞ്ജി പണിക്കർ, ലെന, ലിയോണ ലിഷോയ്, അനു മോഹന്‍, മാനസ രാധാകൃഷ്ണന്‍, നന്ദു, ശങ്കര്‍ രാമകൃഷ്ണന്‍, പ്രശാന്ത് അലക്സാണ്ടര്‍, ചന്തുനാഥ്, മറീന മൈക്കിള്‍, വിവേക് അനിരുദ്ധ് എന്നിവരും ചിത്രത്തിൽ മികച്ച പ്രകടനം കാഴ്ച വെച്ചിട്ടുണ്ട്. ജിത്തു ദാമോദർ ആണ് ക്യാമറ.
അപ്പു എൻ ഭട്ടതിരിയാണ് എഡിറ്റിംഗ്. സംഗീതം – ദീപക് ദേവ്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…