റെക്കോർഡുകൾ ലാലേട്ടന്റെ കരിയറിൽ ഒരു പുതുമയല്ല. നിരവധി ഇൻഡസ്‌ട്രിയൽ ഹിറ്റുകളും കളക്ഷൻ റെക്കോർഡുകളുമായി മുന്നേറുന്ന ലാലേട്ടന്റെ കരിയറിൽ അദ്ദേഹം തന്നെ സ്ഥാപിച്ച ഒരു റെക്കോർഡ് 21 വർഷങ്ങൾക്കിപ്പുറവും ഭേദിക്കാനാവാതെ നിലനിൽക്കുന്നുണ്ട് എന്നുള്ളതാണ് അത്ഭുതാവഹമാണ്. പ്രിയദർശന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായ കാലാപാനി 1996ലാണ് തീയറ്ററുകളിലെത്തിയത്. ഇന്നും മലയാളസിനിമയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ തീയറ്ററുകളിൽ റിലീസ് ചെയ്യപ്പെട്ട ചിത്രമെന്ന റെക്കോർഡ് കാലാപാനിക്കാണ്. ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണകാലത്ത് ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ കാലാപാനി എന്ന സെല്ലുലാർ ജയിലിൽ നടക്കുന്ന കഥയാണ് മോഹൻലാലിന്റെ തന്നെ നിർമ്മാണ കമ്പനിയായ പ്രണവ് ആർട്സ് നിർമിച്ച ഈ ചിത്രം പറയുന്നത്. 3 ദേശീയപുരസ്കാരങ്ങളും, 6 കേരളാ സംസ്ഥാന പുരസ്കാരങ്ങളും സ്വന്തമാക്കിയ ഈ ചിത്രം മലയാളത്തിലെ ആദ്യ “ഡോൾബി സ്ടീരിയോ” ചിത്രം എന്ന റെക്കോഡിന് പുറമെ 21 വര്‍ഷം മുൻപ് 450 തിയറ്ററുകളിലായി റിലീസ് ചെയ്തു എന്ന റെക്കോർഡും കരസ്ഥമാക്കിയിരുന്നു. ഇത്രയും വർഷങ്ങൾ കഴിഞ്ഞിട്ടും ആ റെക്കോർഡ് തകർക്കാൻ സാധിച്ചിട്ടില്ല. മോഹൻലാൽ തന്നെ നായകനായ വെളിപാടിന്റെ പുസ്‌തകം ഓൾ ഇന്ത്യ റിലീസ് 400 തീയറ്ററുകളിലാണ് നടത്തിയത്. അണിയറയിൽ ഒരുങ്ങുന്ന ഒടിയനും രണ്ടാമൂഴവുമെല്ലാം ആ റെക്കോർഡ് തകർക്കാൻ തക്ക ശക്തിയുള്ളവ തന്നെയാണ്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…