Categories: MalayalamNews

തടിയൻ,സ്ത്രീകളെക്കാൾ മാറിടമുള്ളവൻ ; ബോഡി ഷെയിമിങ്ങിനെ കുറിച്ച് മനസ്സ് തുറന്ന് ഗോവിന്ദ് വസന്ത

സംഗീത സംവിധായകൻ ഗോവിന്ദ് വസന്ത നേരിട്ട ബോഡി ഷെയിമിങ്ങിനെക്കുറിച്ചും അതുമൂലം ജീവിതത്തിൽ വന്ന മാറ്റങ്ങളെ കുറിച്ചും തുറന്നു പറയുകയാണ് ഇപ്പോൾ. ഇതിനെക്കുറിച്ച് അദ്ദേഹം പങ്കുവെച്ച കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു.ചുറ്റുപാട് നിന്നും നേരിട്ട പരിഹാസങ്ങളുടെ ഫലമായി 110 കിലോയിൽ നിന്നും 80 കിലോയിലേക്കുണ്ടായ മാറ്റത്തെക്കുറിച്ച് ഗോവിന്ദ് തുറന്നെഴുതുകയാണ്.

ഗോവിന്ദിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്

ഇന്നെനിക്ക് ഏറെ പ്രത്യേകതയുള്ള ദിവസമാണ്. ഇന്നാണ് എന്റെ ആദ്യ ജിം വാർഷികം. എന്റെ ജീവിതം എന്നെന്നേക്കുമായി മാറ്റി മറിച്ച ഒരു ദിവസം. അതും ഏറെ നല്ലതിന്. ഞാൻ ഓരോ ഓരോ വിഷയങ്ങളെ സമീപിക്കുന്ന രീതി, എന്നെ തന്നെ നോക്കി കണ്ടിരുന്ന രീതി എല്ലാം മാറിമറിഞ്ഞു.

ഇപ്പോഴും ഒരുപാട് പേർ എന്നോട് ചോദിക്കും, ജിമ്മും വ്യായാമവുമൊക്കെ തുടങ്ങണം, മാറണം എന്ന് പെട്ടെന്ന് തോന്നിയത് എന്തുകൊണ്ടാണെന്ന്. അവരോട്, ഉത്തരം വളരെ ലളിതമായി ഉറക്കെ പറയാം, ബോഡി ഷെയ്മിങ്. ചിലർക്ക് ഇത് വളരെ നിസാരമായി തോന്നാം.

നിങ്ങൾക്കതിനെ എങ്ങനെ വേണമെങ്കിലും കാണാം. പക്ഷെ, പക്ഷേ ബോഡി ഷെയ്മിങ് എന്നത് ഗുരുതര രോഗം പോലെ ചിലരെ ബാധിച്ചേക്കും. ഒരാളുടെ ആത്മവിശ്വാസത്തെയും സാമൂഹിക ജീവിതത്തെയും തകർക്കും. എവിടെയും പരിഹസിക്കപ്പെടുമെന്ന ഭയം കാരണം സ്വയം വെറുക്കുന്ന അവസ്ഥയിലേക്ക് എത്തിപ്പെടും. അപകർഷതാ ബോധത്തിലേക്കും അതുവഴി നിരാശയിലേക്കും ഒരുവനെ കൊണ്ട് ചെന്നെത്തിക്കും. ഞാനതിന് ഒരു ഉദാഹരണമാണ്, ഇരയാണ്.

നിങ്ങൾ അറിയണം , എനിക്ക് ചുറ്റുമുള്ള ആരും തന്നെ ഓർക്കുന്നുപോലുണ്ടാകില്ല, മനസിലാക്കിയിട്ടുണ്ടാകില്ല, പല സാഹചര്യങ്ങളിലായി അവരെന്നെ ബോഡിഷെയ്മിങ് നടത്തിയിട്ടുണ്ടെന്ന്. എന്നെ തടിയൻ എന്ന് വിളിച്ചിട്ടുണ്ട്. സ്ത്രീകളെക്കാൾ വലിയ മാറിടങ്ങളുള്ളവൻ എന്ന് കളിയാക്കിയിട്ടുണ്ട്. വിഡ്ഢിയെ പോലുണ്ടെന്ന് എന്റെ രൂപം കണ്ട് പരിഹസിക്കപ്പെട്ടിട്ടുണ്ട്. ഇങ്ങനെയാണ് ലോകം.

ഭൂരിഭാഗം ആളുകൾക്കും ബോഡി ഷെയ്മിങ് വളരെ നിസ്സാരമായ ഒരു കാര്യമാണ്. പലരും അത് ശ്രദ്ധിക്കാറുപോലുമില്ല. പക്ഷേ ഇത്തരം തമാശകൾ നിരന്തരമായി കേൾക്കുന്ന ഒരാൾ കടുത്ത മാനസിക സംഘർഷത്തിലേക്ക് വഴുതിവീഴാം, മാനസികമായും ശാരീരികമായും തകരാം.ഈ അധിക്ഷേപങ്ങളും കുത്തുവാക്കുകളും പരിഹാസങ്ങളും തന്നെയാണ് സ്വയം കണ്ടെത്തലിന്റെ വഴിയിലേക്ക് എന്നെ കൊണ്ടെത്തിച്ചത്.

അപ്പോൾ ഇതാ ഞാൻ, ഒരുവർഷത്തിന് ശേഷം, ഇതുവരെയുള്ള ഏറ്റവും മികച്ച ഞാൻ. എന്റെ ജീവിതത്തിലെ ബോഡി ഷെയ്മേഴ്സിനോടാണ് ഈ മാറ്റത്തിന് ഞാൻ കടപ്പെട്ടിരിക്കുന്നത്. നന്ദി. 110 കിലോയിൽ നിന്ന് 80 കിലോയിലേക്ക്. ഇനിയുമേറെ ദൂരം പോകാനുണ്ട്

webadmin

Recent Posts

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

3 weeks ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

1 month ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

1 month ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

1 month ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

1 month ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

2 months ago