താരങ്ങൾ സംവിധായകരായി വേഷമിടുന്ന കാഴ്ച ഇപ്പോൾ പ്രേക്ഷകർക്ക് സുപരിചിതമാണ്.പൃഥ്വിരാജ് സുകുമാരൻ ആദ്യമായി സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം ലൂസിഫർ സൂപ്പർ ഹിറ്റായി മാറിക്കഴിഞ്ഞു. ചിത്രം 200 കോടി പിന്നിട്ട് വീണ്ടും കുതിക്കുകയാണ്. പൃഥ്വിയുടെ അരങ്ങേറ്റവും വിജയവും മറ്റു താരങ്ങൾക്ക് കൂടുതൽ ആത്മവിശ്വാസം നൽകുകയും അങ്ങനെ കൂടുതൽ ആളുകൾ സംവിധാന രംഗത്തേക്ക് കടന്നു വരികയും ചെയ്യുന്നു.പൃഥ്വിക്കു പിന്നാലെ കലാഭവന്‍ ഷാജോണ്‍, ഹരിശ്രീ അശോകന്‍, ധ്യാന്‍ ശ്രീനിവാസന്‍ തുടങ്ങി പലരും ക്യാമറയുടെ പിന്നാമ്പുറത്തേക്കുള്ള യാത്രയിലാണിപ്പോൾ.
അതിനിടയിലാണ് ടൊവിനോ സംവിധാനരംഗത്തേക്ക് കടക്കാനുള്ള ശ്രമത്തിലാണോ എന്ന ചോദ്യം ഉന്നയിക്കാൻ പാകത്തിന് ഒരു ചിത്രം അദ്ദേഹം പോസ്റ്റ് ചെയ്തത്.കൽക്കി എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ ക്യാമറക്കണ്ണുകളിലൂടെ നോക്കുന്ന ചിത്രമാണ് ടോവിനോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത് .’പറഞ്ഞ് എടുപ്പിച്ച ഫോട്ടോ !! കൊറേക്കാലമായുള്ള ആഗ്രഹം ആയിരുന്നു ഇങ്ങനൊരു ഫോട്ടോ’ എന്നതായിരുന്നു ചിത്രത്തിന്റെ അടിക്കുറിപ്പ്. സംവിധായകൻ ആവാനുള്ള ശ്രമമാണോ എന്ന ചോദ്യവുമായി ആരാധകർ ഈ ചിത്രം ഏറ്റെടുത്തിരിക്കുകയാണ്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…