ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച് പൃഥ്വിരാജ് സുകുമാരൻ ആദ്യമായി സംവിധാനം ചെയ്ത ലൂസിഫർ 200 കോടി പിന്നിട്ട് റെക്കോർഡ് വിജയം കൈവരിച്ചിരുന്നു. ഇപ്പോൾ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുകയാണ് മോഹൻലാൽ ആരാധകരും പ്രേക്ഷകരും.രണ്ടാംഭാഗത്തിനുള്ള സാധ്യതകളെക്കുറിച്ചും വെല്ലുവിളികളെക്കുറിച്ചും പൃഥ്വിരാജ് ഇതിനകം തുറന്ന് പറഞ്ഞുകഴിഞ്ഞു. ഒരു സീക്വലിനുള്ള സാധ്യതകള്‍ പാടെ തള്ളിക്കളയാതെ
അത്തരത്തില്‍ ഒരു ചിത്രം ഒരുക്കണമെങ്കില്‍ അതിന് നിരവധി വെല്ലുവിളികൾ ഉണ്ട്.
ലൂസിഫറിന് രണ്ടാം ഭാഗം ഉണ്ടാകുമോ എന്ന ചോദ്യത്തിന്, ഒരു സിനിമയ്ക്ക് വേണ്ടിയുള്ള കഥ ആയിട്ടല്ല ലൂസിഫർ എഴുതപ്പെട്ടിരുന്നത് എന്ന മറുപടിയാണ് പൃഥ്വിരാജ് നൽകുന്നത്.സിനിമയുടെ കഥ ചര്‍ച്ച ചെയ്ത സമയത്ത് ഇതൊരു വെബ് സിരീസ് ആക്കിയാലോ എന്ന ചിന്തയും അവരിൽ ഉണ്ടായി എന്നും പൃഥ്വിരാജ് പങ്കുവെക്കുന്നു. 11 എപ്പിസോഡുള്ള ഒരു സിരീസ് ആയി ഏതെങ്കിലും ഒടിടി പ്ലാറ്റ്‌ഫോം വഴി ഈ കഥ അവതരിപ്പിക്കാനായിരുന്നു അവരുടെ ആലോചന. ചിത്രം മലയാളത്തിനൊപ്പം തമിഴിലും തെലുങ്കിലും എത്തി. 50 ദിവസം കൊണ്ട് 200 കോടി കളക്ഷൻ നേടിയ ചിത്രം മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ബോക്സ് ഓഫീസ് വിജയം ആണ്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…