മലയാളികളുടെ പ്രിയങ്കരനായ ലാലേട്ടൻ ഇട്ടിമാണി മെയ്ഡ് ഇൻ ചൈനയുമായി ചിരിയുടെ വെടിക്കെട്ട് തീർക്കാൻ എത്തുകയാണ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മുതൽ കഴിഞ്ഞ ദിവസം പുറത്തുവന്ന ലാലേട്ടൻ മെഗാ മാർഗംകളിയിൽ പങ്കെടുക്കുന്ന ചിത്രം വരെ സോഷ്യൽ മീഡിയയിലൂടെ വൈറലായിരുന്നു. ചട്ടയും മുണ്ടും ഉടുത്ത് ലിപ്സ്റ്റിക്കിട്ട് ആന്റണീസ് സ്കൂൾ ഗ്രൗണ്ടിൽ 520 വനിതകൾകൊപ്പം ലാലേട്ടൻ മെഗാ മാർഗംകളിയിൽ ചുവടുവെച്ചത് ഡാൻസ് മാസ്റ്റർ പ്രസന്നയുടെ നേതൃത്വത്തിലുള്ള ഒരാഴ്ചത്തെ പരിശീലനത്തിനു ശേഷം ആയിരുന്നു.
സലിംകുമാറും, ഹരീഷ് കണാരനും, ബിഗ് ബോസ് സുരേഷും ഒപ്പം ചുവട് വയ്ക്കുന്നുണ്ട്. ഇതിൽനിന്നെല്ലാം വ്യക്തമാകുന്ന ഒരു കാര്യം ഇട്ടിമാണി ഒരു പക്കാ എന്റർടെയ്‌നർ ചിത്രമായിരിക്കും എന്നാണ്. ലാലേട്ടന്റെ മാസ് കഥാപാത്രങ്ങളിൽ നിന്നും കോമഡിയിലേക്കുള്ള ഒരു ട്രാൻസ്ഫോർമേഷൻ ആണ് ഈ സിനിമയിലൂടെ പ്രേക്ഷകർക്ക് കാണുവാൻ സാധിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് മാളയിൽ ഇപ്പോൾ പുരോഗമിക്കുകയാണ്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രം ഓണം റിലീസായി തീയേറ്ററുകളിലെത്തും. നവാഗതരായ ജിബിയും ജോജുവും ചേർന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…