കേരള ഒളിമ്പിക് അസോസിയേഷൻ ഗുഡ്‌വിൽ അംബാസഡറായി സിനിമാനടൻ മോഹൻലാലിനെ തെരഞ്ഞെടുത്തു. തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിൽ നടന്ന ചടങ്ങിലാണ് മോഹൻലാലിനെ യോഗം ഐക്യകണ്ഠേന അംബാസഡർ ആയി തെരഞ്ഞെടുത്തത്. ജൂൺ 23ന് നടക്കുന്ന ലോക ഒളിമ്പിക് ദിനാഘോഷത്തിന് ഭാഗമായി നടത്തുന്ന ചടങ്ങുകളും കമ്മിറ്റി കൂടിയാലോചിച്ച് തീരുമാനിച്ചു. കേരളത്തിൽ ഏറെ സ്വാധീനമുള്ള വ്യക്തിയെന്ന നിലയിലാണ് മോഹൻലാലിനെ ഈ ദൗത്യം ഏൽപ്പിച്ചത് എന്ന് സംഘാടക സമിതി അറിയിച്ചു.
മുൻ ഡെപ്യൂട്ടി സ്പീക്കർ പാലോട് രവി, കേരള ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി എസ്. രാജീവ്, ട്രഷറർ എം.ആർ. രഞ്ജിത്, ഐ.ഒ.എ എക്സിക്യൂട്ടീവ് കൗൺസൽ അംഗം വി.എൻ. പ്രസൂദ്, കെ.ഒ.എ വൈസ് പ്രസിഡന്റ് രഘുചന്ദ്രൻ നായർ, സംസ്ഥാന സ്പോർട്സ് കൗൺസിൽ അഡ്മിനിസ്ട്രേറ്റീവ് ബോർഡ് അംഗം പി. ശശിധരൻ നായർ, അർജുന അവാർഡ് ജേതാക്കളായ പത്മിനി തോമസ്, കെ.സി. ഏലമ്മ, ഗീതു അന്ന ജോസ്, ലേഖ തുടങ്ങിയവർ സംസാരിച്ചു. കായിക രംഗത്തെ പ്രമുഖകർക്ക് പുറമേ ആർമി, എയർഫോഴ്സ്, സി.ആർ.പി.എഫ്, ബി.എസ്.എഫ്, എൻ.സി.സി, നാഷണൽ സർവീസ് സ്കീം, സംസ്ഥാന പൊലീസ്, കെ.എസ്.ഇ.ബി, സംസ്ഥാന ആരോഗ്യവകുപ്പ് തുടങ്ങിയ വിവിധ മേഖലകളിൽ നിന്നുള്ള പ്രതിനിധികൾ യോഗത്തിൽ സന്നിഹിതരായി.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…