ബെംഗളൂരു സെൻട്രലിൽ വോട്ടെണ്ണൽ നടന്നുകൊണ്ടിരിക്കുകയാണ്. ബിജെപി സ്ഥാനാർത്ഥിയായ പി എസ് മോഹനും കോൺഗ്രസിലെ റിസ്വാൻ അർഷാദും തമ്മിൽ കട്ടയ്ക്കു കട്ട പോരാട്ടം നടക്കുകയാണ്. അതേ മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാർഥി ആണ് പ്രകാശ് രാജ്. ഓരോ റൗണ്ട് എണ്ണം കഴിയുമ്പോഴും ഫലങ്ങൾ വിളിച്ചുപറയുകയും സ്ക്രീനുകളിൽ അക്കങ്ങൾ ഏറിയും കുറഞ്ഞും വന്നുകൊണ്ടിരിക്കുന്നു. വോട്ടുകൾ കുറയുമ്പോഴും കൂടുമ്പോഴും അതത് പാർട്ടികളിലെ അണികൾ അവരുടെ ആഹ്ലാദങ്ങൾ പ്രകടിപ്പിക്കുന്നുണ്ട്. വളരെ സംഘർഷഭരിതമായ മനസ്സോടുകൂടി ആയിരുന്നു പ്രകാശ് രാജ് ഇതിനെയെല്ലാം നോക്കിക്കണ്ടത്.
തെരഞ്ഞെടുപ്പിന്റെ സമയത്തെല്ലാം മറ്റ് രണ്ട് സ്ഥാനാർഥികൾക്കൊപ്പം ഇദ്ദേഹവും വളരെ ആവേശത്തിലായിരുന്നു. എന്നാൽ പെട്ടി തുറന്ന് വോട്ടെണ്ണൽ തുടങ്ങിയപ്പോൾ വോട്ടെണ്ണൽ കേന്ദ്രത്തിന് പുറത്ത് സ്ക്രീനിൽ പഴയ ആവേശം ഒന്നും കണ്ടില്ല. മൂന്ന് റൗണ്ട് പിന്നിട്ടിട്ടും പ്രകാശ്‌രാജിന് നേരെയുള്ള സംഖ്യ 3000 ത്തിന് മുകളിൽ കയറുന്നില്ല. ആദ്യമൊക്കെ ശുഭാപ്തിവിശ്വാസത്തോടെ ഇരുന്ന പ്രകാശ് പിന്നീട് കുപിതനായി പോളിംഗ് കേന്ദ്രത്തിൽ നിന്നും ഇറങ്ങി തന്റെ വാഹനത്തിലേറി വീട്ടിലേക്ക് തിരിച്ചു പോയി. ഇപ്പോൾ ലീഡ് 20,000- വും പ്രകാശ് രാജിന്റെ വോട്ട് 10,000- വും ആണ്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…