ഫെയർനെസ് ക്രീമുകളുടെ പരസ്യത്തിൽ അഭിനയിക്കില്ലെന്ന തെന്നിന്ത്യൻ താരം സായി പല്ലവിയുടെ തീരുമാനം ഏറെ ശ്രദ്ധനേടിയിരുന്നു. അതിനു പിന്നിലെ കാരണം ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുകയാണ് താരം. സ്വന്തം ജീവിത അനുഭവങ്ങൾ തന്നെയാണ് സൗന്ദര്യത്തെയും നിറത്തെയും കുറിച്ചുള്ള ഇപ്പോഴത്തെ നിലപാടിലേക്ക് സായിപല്ലവിയെ എത്തിച്ചത്.ഇപ്പോഴും തനിക്ക് അത്തരത്തിലുള്ള അരക്ഷിതാവസ്ഥകൾ ഉണ്ടെന്ന് തുറന്നുപറയുകയാണ് താരം.ഫെയർനസ് ക്രീം പരസ്യത്തിലൂടെ ലഭിക്കുന്ന വരുമാനം തനിക്ക് ആവശ്യമില്ലെന്നും തനിക്ക് ചുറ്റുമുള്ളവരുടെ സന്തോഷത്തിനാണ് പ്രാധാന്യം നൽകുന്നതെന്നും താരം വ്യക്തമാക്കി.
“ഇന്ത്യക്കാരുടെ നിറം ഇതാണ്. വിദേശികളുടെ നിറം അൽപം വെളുത്തതാണ്. അതു അവരുടെ നിറം.
ദക്ഷിണാഫ്രിക്കയിലുള്ളവരുടെ നിറം അൽപം ഇരുണ്ടതാണ്. അതൊക്കെ അവരുടെ വംശപാരമ്പര്യത്തിന്റെ ഭാഗമാണ്.അതിനർത്ഥം അവരൊന്നും ഭംഗിയില്ലാത്തവർ എന്നല്ലല്ലോ,” സായി പല്ലവി ചോദിക്കുന്നു. പ്രേമം എന്ന ചിത്രത്തിൽ അഭിനയിച്ചതിനു ശേഷമാണ് സൗന്ദര്യത്തെക്കുറിച്ചുള്ള സായി പല്ലവിയുടെ സങ്കല്പങ്ങൾ മാറിമറിഞ്ഞത്.പ്രേമം എന്ന ചിത്രം ചെയ്തില്ലായിരുന്നെങ്കിൽ മുഖക്കുരു മാറുന്നതിനായി താനും പലവിധ ഫെയർനസ് ക്രീമുകൾ ഉപയോഗിക്കുമായിരുന്നു എന്നും താരം പറഞ്ഞു.ഒരു പെൺകുട്ടി എന്ന നിലയിൽ നിരവധി അരക്ഷിതാവസ്ഥകൾ ഇപ്പോഴും തന്റെ മനസ്സിൽ ഉണ്ടെന്നും അതൊക്കെ മാറ്റുവാനാണ് തന്റെ ശ്രമം എന്നും താരം പറയുകയുണ്ടായി.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…