ലോക്സഭാ തിരഞ്ഞെടുപ്പിൽ ഏകപക്ഷീയമായ വിജയത്തിലൂടെ നരേന്ദ്രമോദി സർക്കാർ വീണ്ടും അധികാരത്തിൽ എത്തുകയാണ് ഇന്ത്യയിൽ. മോദി സർക്കാറിനെ അഭിനന്ദിച്ചു കേരളത്തിൽ ഒരു സീറ്റ് പോലും ബിജെപിക്ക് കൊടുക്കാത്ത കേരളത്തിലെ ജനങ്ങളെ കുറിച്ചും ഇപ്പോൾ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുകയാണ് സംവിധായകൻ രാജസേനൻ. കേരളം ഇന്ത്യയിൽ അല്ല എന്ന് പറഞ്ഞ കേരളത്തിലെ ജനങ്ങളെ ആക്ഷേപിക്കുന്ന രാജസേനന്റെ ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.
രാജസേനന്റെ വാക്കുകൾ–
ഭാരതം ബിജെപിയും നരേന്ദ്രമോദിയും ചേർന്ന് എടുക്കുകയാണെന്ന് ഞാൻ നേരത്തെ പറഞ്ഞിരുന്നു. അക്ഷരാര്‍ത്ഥത്തിൽ അത് സംഭവിച്ചു. ഭാരതം ബിജെപിയും മോദി ജിയും ചേർന്ന് എടുത്തുകഴിഞ്ഞു. ഇനി ഒരിക്കലും ഒരു രാഷ്ട്രീയപാർട്ടിക്കും തിരിച്ചു നൽകാൻ കഴിയാത്തൊരു അസാമാന്യവിജയമായിരുന്നു അത്.
എന്നാൽ കേരളം ഭാരതത്തിൽ അല്ല എന്ന് നമ്മൾ ഒരിക്കൽ കൂടി തെളിയിച്ചു എന്നതാണ് ദുഃഖകരമായ സത്യം. ശ്രീ കുമ്മനവും സുരേന്ദ്രനും സുരേഷ് ഗോപിയും ഒക്കെ ഇവിടെ തോറ്റപ്പോൾ തോറ്റത് നന്മയും വിശ്വാസവും മാത്രാണ്. ജയിച്ചതോ, കുറേ അഴിമതിയും അക്രമവും. കാലാകാലങ്ങളായി നമ്മൾ ഇതുപോലെ മണ്ടത്തരം കാണിച്ച് അത് തെളിയിച്ചതുമാണ്. ഇനിയും അനുഭവിക്കുക. ഒരുകാര്യം, സ്വന്തം നാടിനെതിരായി ഇങ്ങനെ ചിന്തിക്കുന്നൊരു സമൂഹം കേരളത്തിലല്ലാതെ ലോകത്തിൽ എവിടെയും കാണാൻ സാധിക്കില്ല. സങ്കടവും ഒരുപാട് വിഷമവുണ്ട്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…