Categories: MalayalamNews

ഒരു അഡ്ജസ്റ്റ്‌മെന്റും ഇല്ലാതെ ഈ സീന്‍ ഞാന്‍ ചെയ്ത് കൊള്ളാമെന്ന് മോഹന്‍ലാല്‍ പറഞ്ഞു; മനസ്സുതുറന്ന് പ്രിയദർശൻ

കാലമെത്ര കഴിഞ്ഞാലും മലയാളത്തിലെ ക്ലാസിക് പട്ടികയില്‍ എന്നും മുൻപന്തിയിൽ നിൽക്കുന്ന ചിത്രങ്ങളിലൊന്നാണ് കാലാപാനി.സ്വാതന്ത്ര്യ സമരകാലവുമായി ബന്ധപ്പെട്ട കഥപറഞ്ഞ മോഹൻലാൽ ചിത്രം അംരീഷ് പുരി വരെയുള്ള ഇന്ത്യന്‍ സിനിമയിലെ ഇതിഹാസങ്ങളാല്‍ സമ്ബുഷ്ടമായ ചിത്രമായിരുന്നു. ബ്രിട്ടീഷ് ഭരണകാലഘട്ടത്തില്‍ ഇന്ത്യന്‍ ജനത അനുഭവിച്ചിരുന്ന മാനസികവും ശാരീരികവുമായ പീഡനത്തിന്റെ കാഠിന്യം മനസ്സിലാക്കാൻ സാധിക്കുന്ന ഒരു സീൻ ആയിരുന്നു തടവുകാരനായ മോഹന്‍ലാലിന്റെ ഗോവര്‍ദ്ധനന്‍ എന്ന കഥാപത്രത്തെ കൊണ്ട് അംരീഷ് പുരിയുടെ കഥാപാത്രം നാവു കൊണ്ട് ഷൂസ് വൃത്തിയാക്കിപ്പിക്കുന്ന രംഗം.

ചിത്രത്തിൽ ക്രൂരനായ ബ്രിട്ടീഷ് പട്ടളക്കാരന്റെ വേഷമാണ് ബോളിവുഡ് താരം അംരീഷ് പുരി അവതരിപ്പിച്ചത്. ഇപ്പോൾ വർഷങ്ങൾക്ക് ശേഷം ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ പ്രിയദർശൻ ആ രംഗത്തിന്റെ ഓർമ്മകൾ പങ്കുവയ്ക്കുകയാണ്. ആ സീൻ ഷൂട്ട് ചെയ്തതിന്  തൊട്ടുപിന്നാലെ അംരീഷ് പുരി മോഹന്‍ലാലിനെ കെട്ടിപ്പിടിച്ച്‌ കരയുകയും മറ്റൊരു നടനും ഇങ്ങനെ ചെയ്യില്ല എന്ന് പറയുകയും ചെയ്തു. ഒരു അഡ്ജസ്റ്റ്മെന്റും ഇല്ലാതെ താൻ ഈ സീൻ ചെയ്തുകൊള്ളാമെന്ന് മോഹൻലാൽ പറഞ്ഞതായി പ്രിയദർശൻ പങ്കുവെച്ചു.

Webdesk

Recent Posts

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

5 days ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

3 weeks ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

3 weeks ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

3 weeks ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

3 weeks ago

പ്രേക്ഷകശ്രദ്ധ നേടി ‘വർഷങ്ങൾക്ക് ശേഷം’, തിയറ്ററുകളിൽ കൈയടി നേടി ‘നിതിൻ മോളി’

യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…

4 weeks ago