Categories: MalayalamNews

ഉയരെ മലയാള സിനിമയിലെ ഏറ്റവും മഹത്തായ ശ്രമം : ഫാസിൽ

ടോവിനോ തോമസ്,ആസിഫ് അലി ,പാർവതി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമാണ് ഉയരെ. ചിത്രം മികച്ച പ്രതികരണങ്ങളോടെ മുന്നേറുകയാണ്. ഇപ്പോൾ ചിത്രത്തെ പ്രശംസിച്ച് പ്രമുഖ സംവിധായകൻ ഫാസിൽ രംഗത്തെത്തിയിരിക്കുകയാണ്. മലയാള സിനിമയിലെ ഏറ്റവും മഹത്തായ ശ്രമമാണ് ഉയരെ എന്ന് ഫാസിൽ അഭിപ്രായപ്പെട്ടു. സിനിമാ മേഖലയിൽ നിന്നും ഒപ്പം അതിനുപുറമേ നിന്നും
പ്രേക്ഷകരെല്ലാം വാനോളം ഉയർത്തിയ ഉയരെ എന്ന ചിത്രത്തിന് ലഭിച്ച പുതിയ ഒരു അംഗീകാരമാണ് ഫാസിലിന്റെ ഈ വാക്കുകൾ. ദുരന്തങ്ങളെ തുടച്ചുനീക്കി സ്വപ്നങ്ങളെ തേടിപ്പിടിച്ച് കൈക്കുമ്പിളിൽ ആക്കിയ നായിക കഥാപാത്രത്തെ അവതരിപ്പിച്ച പാർവതി തിരുവോത്തിന്റെ പ്രകടനം ഏറെ പ്രശംസ നേടിയിരുന്നു.

ആസിഡ് ആക്രമണത്തിന് ഇരയായ പെൺകുട്ടിയുടെ ജീവിതം പറയുന്ന ഉയരെ സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ മനു അശോകൻ ആണ്.ബോബി-സഞ്ജയ് ആണ് ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത്.ചില യഥാർത്ഥ സംഭവങ്ങൾ പ്രതിപാദിക്കുന്ന ചിത്രത്തിന്റെ തിരക്കഥ തന്നെയാണ് ഏറ്റവും കൂടുതൽ കരുത്തായി മാറുന്നത്. ഗോപി സുന്ദറാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ.ഗ്രഹലക്ഷ്മി പ്രൊഡക്ഷൻസും എസ് ക്യൂബ് ഫിലിംസും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.മുകേഷ് മുരളീധരന്‍ ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് മഹേഷ് നാരായണനും നിർവഹിച്ചിരിക്കുന്നു.

webadmin

Recent Posts

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

7 days ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

3 weeks ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

3 weeks ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

3 weeks ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

3 weeks ago

പ്രേക്ഷകശ്രദ്ധ നേടി ‘വർഷങ്ങൾക്ക് ശേഷം’, തിയറ്ററുകളിൽ കൈയടി നേടി ‘നിതിൻ മോളി’

യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…

4 weeks ago