1983 എന്ന നിവിൻ പോളി ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച വ്യക്തിയാണ് എബ്രിഡ് ഷൈൻ. പിന്നീട് അദ്ദേഹമൊരുക്കിയ പൂമരം, കുങ്ഫു മാസ്റ്റർ എന്നീ ചിത്രങ്ങൾ വേണ്ടത്ര ശ്രദ്ധ പിടിച്ചു പറ്റാത്ത സാഹചര്യത്തിൽ തനിക്ക് വിജയം നേടിത്തന്ന നിവിൻപോളിയോടൊപ്പം തന്നെ വീണ്ടും മുന്നേറുവാൻ ആണ് അദ്ദേഹം ആഗ്രഹിക്കുന്നത്.
ഒരു പോലീസ് സ്റ്റേഷനകത്തെ കഥകൾ കോർത്തിണക്കിയ ആക്ഷൻ ഹീറോ ബിജു സൂപ്പർ ഹിറ്റായി മാറിയിരുന്നു. ചിത്രത്തിന് ഇപ്പോൾ ഒരു രണ്ടാം ഭാഗം പ്രഖ്യാപിച്ചിരിക്കുകയാണ്. പോളി ജൂനിയറിന്റെ ബാനറിൽ നിവിൻപോളി തന്നെ നിർമ്മിക്കുന്ന രണ്ടാംഭാഗത്തിനായുള്ള രചന എബ്രിഡ് ഷൈൻ ആരംഭിച്ചു എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. രാജീവ് രവി സംവിധാനം ചെയ്ത തുറമുഖം എന്ന ചിത്രമാണ് നിവിൻപോളിയുടെതായി പുറത്തിറങ്ങാനുള്ള ഏറ്റവും പുതിയ ചിത്രം.
പേര് സൂചിപ്പിക്കും പോലെ കൊച്ചി തുറമുഖവുമായി ബന്ധപ്പെട്ട ഒരു സ്റ്റോറി ലൈൻ ആണ് ചിത്രത്തിന് ഉള്ളത്.1962 വരെ കൊച്ചിയില്‍ നിലനിന്നിരുന്ന ചാപ്പ തൊഴില്‍ വിഭജന സമ്ബ്രദായവും, ഇത് അവസാനിപ്പിക്കാന്‍ തൊഴിലാളികള്‍ നടത്തിയ സമരവുമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം .തുറമുഖം തന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച വേഷങ്ങളിൽ ഒന്നായിരിക്കും എന്നാണ് ഇന്ദ്രജിത് ഒരു അഭിമുഖത്തിൽ പങ്കുവച്ചത്. യഥാർത്ഥ സംഭവങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട ഒരു ചിത്രമാണ് തുറമുഖം. ജീവിച്ചിരിക്കുന്ന ഒരാളെ ബേസ് ചെയ്ത് സൃഷ്ടിച്ച ഒരു കഥാപാത്രത്തെയാണ് ഇന്ദ്രജിത്ത് അവതരിപ്പിക്കുന്നത്.1950 കളിൽ സെറ്റ് ചെയ്ത പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കുന്നത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…