മലയാളികൾക്ക് ഇന്നും ഓർത്തിരിക്കാൻ ആവുന്ന യോദ്ധ, നിർണ്ണയം, ഗാന്ധർവ്വം എന്നീ ചിത്രങ്ങൾ മോഹൻലാലിനെ നായകനാക്കി ഒരുക്കിയ സംവിധായകൻ ആണ് സംഗീത് ശിവൻ.അദ്ദേഹത്തിന്റെ ഒട്ടുമിക്ക സൂപ്പർഹിറ്റ് ചിത്രങ്ങളിലും നായകൻ മലയാളികളുടെ പ്രിയങ്കരനായ മോഹൻലാൽ തന്നെയാണ് എന്നതാണ് ഏറ്റവും പ്രത്യേകതയുള്ള കാര്യം. യോദ്ധ മലയാളത്തിലെ ക്ലാസിക് കോമഡി- ആക്ഷൻ ചിത്രമായി മാറിയപ്പോൾ ഒരു മെഡിക്കൽ ത്രില്ലറായിരുന്നു നിർണയം. നിർണയം എന്ന ചിത്രത്തിൽ ആദ്യം തീരുമാനിച്ചിരുന്നത് മമ്മൂട്ടിയെ ആയിരുന്നു എന്നും പിന്നീട് അത് മോഹൻലാലിലേക്ക് എത്തിച്ചേരുകയായിരുന്നു എന്നും സംഗീത് ശിവൻ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.ചിത്രത്തിലെ ഡോക്ടർ റോയ് എന്ന മോഹൻലാൽ കഥാപാത്രം നൽകിയ മുറിവ് ഇന്നും മലയാളികളുടെ മനസ്സിൽ മായാതെ കിടക്കുന്നു.
അഭിനയമാണോ ജീവിതമാണോ എന്ന് വേർതിരിക്കാനാവാത്ത തരത്തിലുള്ള പ്രകടനമാണ് ലാലേട്ടൻ കാഴ്ചവയ്ക്കുന്നത് എന്നും ഒരിക്കലും ഒരു സംവിധായകനെ സമ്മർദ്ദത്തിലാക്കാത്ത നടനാണ് ലാലേട്ടൻ എന്നും സംഗീത് ശിവൻ പറഞ്ഞിരുന്നു.മോഹൻലാലിനൊപ്പം ഇനിയൊരു ചിത്രം ഉണ്ടാകുമോ എന്ന ചോദ്യത്തിന് ഇപ്പോൾ മനസ്സ് തുറക്കുകയാണ് അദ്ദേഹം. ലാലേട്ടൻ ഇപ്പോൾ എത്തി നിൽക്കുന്നത് താരമൂല്യത്തിന്റെ മറ്റൊരു തലത്തിൽ ആണെന്നും അദ്ദേഹത്തിന്റെ താരമൂല്യത്തിന് അനുസരിച്ചുള്ള ഒരു വിഷയം ലഭിക്കുകയാണെങ്കിൽ തീർച്ചയായും സിനിമ ചെയ്യണമെന്ന് ആഗ്രഹമുണ്ടെന്നും സംഗീത് ശിവൻ പറഞ്ഞു. അദ്ദേഹം ഇപ്പോൾ നിർമാതാവ് എന്ന നിലയിലും മുന്നോട്ടുവരികയാണ്. യോദ്ധ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം അദ്ദേഹം ഒരുക്കുവാൻ പോകുന്നു എന്ന വാർത്തകൾ പുറത്തു വന്നിരുന്നു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…