Categories: NewsTamil

മക്കൾ സെൽവൻ തിരകഥാകൃത്താകുന്നു; സംവിധായകൻ മലയാളി

തമിഴ് സിനിമയുടെ മക്കൾ സെൽവൻ വിജയ് സേതുപതി ആദ്യമായി തിരകഥാകൃത്താകുന്നു. മലയാളിയായ സംവിധായകൻ ബിജു വിശ്വനാഥ് ഒരുക്കുന്ന ‘ചെന്നൈ പളനി മാർസ്’ എന്ന ചിത്രത്തിനുവേണ്ടിയാണ് വിജയസേതുപതി ആദ്യമായി തൂലിക ചലിപ്പിക്കുന്നത്. വിജയ് തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്. വിജയ് സേതുപതി നായകനായ ഓറഞ്ച് മിട്ടായി എന്ന ചിത്രം സംവിധാനം ചെയ്ത ബിജു വിഷ്ണുനാഥ് ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത് .

നിരൂപക പ്രശംസയും പ്രേക്ഷക പിന്തുണയും ഒരേപോലെ ലഭിച്ച ഈ ചിത്രത്തിന് ശേഷം ഈ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുകയാണ് ചെന്നൈ പളനി മാർസ് എന്ന ഈ ചിത്രത്തിലൂടെ .ചൊവ്വയിലേക്ക് പോകാമെന്ന വിശ്വാസത്തോടെ ചെന്നൈയിൽ നിന്നും പളനിയിലേക്ക് രണ്ടു സുഹൃത്തുക്കൾ നടത്തുന്ന യാത്രയാണ് ചിത്രത്തിലെ ഇതിവൃത്തം. പൂർണമായും കോമഡിയുടെ പശ്ചാത്തലത്തിൽ പറഞ്ഞു പോകുന്ന കഥ സമകാലികമായാ ഒരു വിഷയവും ചർച്ച ചെയ്യുന്നുണ്ട് .ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മെയ് 22ന് പുറത്തുവിടുമെന്ന് അറിയിച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ ഇപ്പോൾ. ഈ ചിത്രത്തിന്റെ എഡിറ്റിങ്ങും ഛായാഗ്രഹണവും സംവിധായകൻ ബിജു വിശ്വനാഥൻ തന്നെയാണ് നിർവഹിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്.

webadmin

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

4 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

4 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago