2019 അതിന്റെ അവസനത്തേക്ക് കടക്കുകകയാണ്.വളരെ മികച്ച സിനിമകൾ പ്രേക്ഷകരിലേക്കെത്തിയ ഒരു വർഷത്തിന്റെ അവസാന നാളുകളിലും പ്രേക്ഷകരിലേക്ക് എത്തുന്നത് ഒരു പിടി മികച്ച ചിത്രങ്ങളാണെന്ന് പറയാതെ വയ്യ.ക്രിസ്തുമസ് റിലീസുകൾക്ക് തുടക്കം കുറിക്കുന്ന നാളെ നാല് മലയാളം ചിത്രങ്ങളാണ് തിയറ്ററുകളിലേക്ക് എത്തുന്നത്.
പ്രതി പൂവൻ കോഴി
മഞ്ജുവാര്യരെ പ്രധാന കഥാപാത്രമാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് പ്രതി പൂവൻ കോഴി.ചിത്രത്തിൽ റോഷൻ ആൻഡ്രൂസ് തന്നെയാണ് മറ്റൊരു പ്രധാന കഥാപാത്രത്തെയും അവതരിപ്പിക്കുന്നത്.ഉണ്ണി ആറിന്റെ പ്രതി പൂവൻ കോഴി എന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത് എന്നായിരുന്നു വാർത്തകൾ വന്നിരുന്നത്.എന്നാൽ ഇത് ആ നോവൽ അല്ലായെന്ന് സംവിധായകൻ റോഷൻ ആൻഡ്രൂസ് തന്റെ ഫേസ്ബുക്ക് പേജിലൂടെ വെളിപ്പെടുത്തിയിരുന്നു.ഉണ്ണി ആർ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ.
ചിത്രം ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് നിർമ്മിക്കുന്നത്. ജി ബാലമുരുകന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് സംഗീതമൊരുക്കുന്നത് ഗോപി സുന്ദറാണ്. മഞ്ജു വാര്യരുടെ തിരിച്ചുവരവിന് കാരണമായ ചിത്രമായിരുന്നു.’ഹൗ ഓൾഡ് ആർ യു’.ചിത്രം സംവിധാനം ചെയ്തിരുന്നതും റോഷൻ ആൻഡ്രൂസ് തന്നെയായിരുന്നു.ഏറെ കാലത്തിന് ശേഷം വീണ്ടും റോഷൻ ആൻഡ്രൂസുമായി മഞ്ജു വാര്യർ ഒന്നിക്കുകയാണ് ഈ ചിത്രത്തിലൂടെ.കായംകുളം കൊച്ചുണ്ണിയുടെ വലിയ വിജയത്തിന് ശേഷം റോഷനും നിർമാതാവ് ഗോകുലം കോപാലനും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേക കൂടിയുണ്ട് പ്രതി പൂവൻ കോഴിക്ക്.
ഡ്രൈവിംഗ് ലൈസൻസ്
പൃഥ്വിരാജിനെ നായകനാക്കി ജീൻ പോൾ ലാൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഡ്രൈവിംഗ് ലൈസൻസ് .9 എന്ന സിനിമയ്ക്ക് ശേഷം പൃഥ്വിരാജ് പ്രൊഡക്ഷൻസ് നിർമിക്കുന്ന ചിത്രമാണ് ഡ്രൈവിങ് ലൈസൻസ്. ലിസ്റ്റിൻ സ്റ്റീഫൻ മാജിക് ഫ്രെയിംസ് ചിത്രത്തിൻറെ സഹ നിർമാതാക്കളിൽ ഒരാൾ ആണ്.സച്ചിയാണ് തിരക്കഥ.
ചിത്രത്തിൽ കാറുകളോട് ഭ്രമമുളള ഒരു സൂപ്പർ താരമായാണ് പൃഥ്വിരാജ് എത്തുന്നത്.പൃഥ്വിരാജിന്റെ കഥാപാത്രത്തിന്റെ പേര് ഹരീന്ദ്രൻ എന്നാണ്.സുരാജ് വെഞ്ഞാറമൂടും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.ദീപ്തി സതിയാണ് ചിത്രത്തിൽ പൃഥ്വിരാജിന്റെ നായിക. സുരാജിന്റെ നായികയായി മിയയും എത്തുന്നു.വെഹിക്കിൾ ഇൻസ്‌പെക്ടറുടെ വേഷത്തിലാണ് സുരാജ് ചിത്രത്തിൽ അഭിനയിക്കുന്നത്.
ജീൻ പോളും ചിത്രത്തിൽ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.. ചിത്രത്തിന് സംഗീതം ഒരുക്കുന്നത് യക്സൻ ഗാരി പെരേരയും നേഹ എസ് നായരും ചേർന്ന് ആണ്.
തൃശൂർ പൂരം
ഫ്രൈഡേ ഫിലിം ഹൗസ് നിർമിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് തൃശൂർ പൂരം.ജയസൂര്യയാണ് ചിത്രത്തിൽ നായകൻ.സ്വാതി റെഡ്ഡി ആണ് നായിക.രാജേഷ് മോഹനൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും രചിക്കുന്നത് സംഗീതസംവിധായകനായ രതീഷ് വേഗയാണ് എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം .രതീഷ് തന്നെയാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. പ്രകാശ് വേലായുധം ആണ് ചിത്രത്തിൻറെ ഛായാഗ്രഹകൻ.ഗായത്രി അരുൺ,മല്ലിക സുകുമാരൻ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.ചിത്രത്തിൽ മാസ്സ് പരിവേഷത്തിൽ ആണ് ജയസൂര്യ എത്തുന്നത്.തൃശ്ശൂരിന്റെ പശ്ചാത്തലത്തിൽ ആണ് ചിത്രം ഒരുങ്ങുന്നത്.പുള്ളു ഗിരി എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ ജയസൂര്യ അവതരിപ്പിക്കുന്നത്. കംപ്ലീറ്റ് മാസ്സ് എന്റർടൈനറായി തന്നെയാണ് ചിത്രം ഒരുങ്ങുന്നത്.
വലിയ പെരുന്നാൾ
ഷെയ്ൻ നിഗം നായകനായി എത്തുന്ന പുതിയ ചിത്രമാണ് വലിയ പെരുന്നാൾ.നവാഗതനായ ഡിമൽ ഡെന്നിസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സംവിധായകനും തശ്രീഖ് അബ്ദുൽ സലാമും ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്.അൻവർ റഷീദ് അവതരിപ്പിച്ച്,മാജിക് മൗണ്ടൻ സിനിമാസിന്റെ ബാനറിൽ മോനിഷാ രാജീവ് ആണ് ചിത്രം നിർമിക്കുന്നത്.സുരേഷ് രാജൻ ഛായാഗ്രഹണവും റെക്സ് വിജയൻ സംഗീതവും നൽകുന്നു
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…