മലയാള സിനിമയിൽ നിരവധി ഹിറ്റുകൾ നൽകിയ കൂട്ടുകെട്ടാണ് മോഹൻലാൽ പ്രിയദർശൻ കൂട്ടുകെട്ട്.ഇവരുടെ കൂട്ടുകെട്ടിൽ പിറന്ന ചിത്രങ്ങൾ കേരള ബോക്സ് ഓഫീസിലെ ഏറ്റവും വലിയ ചിത്രങ്ങളിൽ ചിലതാണ്. അവസാനചിത്രമായ ഒപ്പം വരെ നീളുന്നു ഈ ഹിറ്റുകളുടെ നീണ്ട പരമ്പര.ഈ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് മരയ്ക്കാർ അറബിക്കടലിന്റെ സിംഹം.ഈ ഹിറ്റ് പരമ്പര ഈ ചിത്രത്തിലും ആവർത്തിക്കുമെന്ന പ്രതീക്ഷയിലാണ് പ്രിയദർശൻ.
അതേസമയം ചിത്രത്തെക്കുറിച്ച് മനസ്സ് തുറക്കുകയാണ് പ്രിയദർശൻ ഇപ്പോൾ. ഒരിക്കലും ഇതൊരു ഒരു ചരിത്ര പ്രാധാന്യമുള്ള ചിത്രം ആയിരിക്കില്ല എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് പ്രിയദർശൻ ഇപ്പോൾ. കുറച്ചു ചരിത്രവും അതിലേറെ എന്റർടൈന്മെന്റും ആയിരിക്കും ഈ ചിത്രം എന്ന് പ്രിയദർശൻ ഇപ്പോൾ വാക്ക് നൽകിയിരിക്കുകയാണ്. കഴിഞ്ഞ ആഴ്ച നടന്ന മഴവിൽ മനോരമ എന്റർടൈന്മെന്റ്‌സ് അവാർഡിലാണ് പ്രിയദർശൻ ചിത്രത്തെ കുറിച്ച് മനസ്സുതുറന്നത് .കുഞ്ഞാലിമരയ്ക്കാരുടെ കഥപറയുമ്പോൾ എത്രത്തോളം ചരിത്രത്തോട് നീതി പുലർത്താൻ ആകും എന്ന ചോദ്യവും ഇതോടൊപ്പം ആരാധകർ ചേർക്കുന്നുണ്ട് .എന്തായാലും തിയേറ്ററിൽ ആരാധകർക്ക് ആവേശത്തിലാകുവാൻ പാകത്തിന് എല്ലാം കുഞ്ഞാലിമരയ്ക്കാറിൽ ഉണ്ടാകും എന്ന് പ്രിയദർശൻ ഇതോടുകൂടി ഉറപ്പുതരുന്നു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…