Categories: MalayalamNews

എല്ലാം പെൺകുട്ടികളും ഇത്തരമൊരു അമ്മയെ അർഹിക്കുന്നു ; അമ്മയ്ക്കൊപ്പം ചിത്രം പങ്കുവെച്ച് യുവനടി മറീനയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റ്

യുവനടിമാരിൽ പ്രേക്ഷകർക്ക് സുപരിചിതമായ മുഖമാണ് മറീന മൈക്കിൾ കുരിശിങ്കലിന്റേത്.വിനീത് ശ്രീനിവാസന്റെ എബി എന്ന ചിത്രത്തില്‍ അഭിനയിച്ചതോടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ മാറിയ
ഈ ചുരുണ്ടമുടിക്കാരിയെ അത്ര പെട്ടന്നാരും മറക്കാന്‍ ഇടയില്ല.
വലിയ സമ്പത്തുള്ള കുടുംബത്തിലെ തോന്ന്യാസക്കാരിയായ , തന്റേടിയായ ഒരു പെൺകുട്ടിയുടെ ഇമേജാണ് താരത്തെക്കുറിച്ച് പ്രേക്ഷകരുടെ മനസ്സിൽ. മാതൃദിനത്തിൽ താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ഒരു പോസ്റ്റ് ഇപ്പോൾ വൈറലാവുകയാണ്. അമ്മയോടൊപ്പം ഉള്ള ചിത്രമാണ് പങ്കുവെച്ചിരിക്കുന്നത്.സ്റ്റൈലിനും ആഡംബരത്തിന് മാത്രം പ്രാധാന്യം നൽകിക്കൊണ്ട് പോസ്റ്റുകളും ചിത്രങ്ങളും ഇൻസ്റ്റാഗ്രാമിൽ പങ്കുവയ്ക്കുന്ന താരങ്ങൾക്ക് ഒരു ഓർമ്മപ്പെടുത്തലാണ് മറീനയുടെ ഈ പോസ്റ്റ്.

താരത്തിന് ഇപ്പോൾ അവസരങ്ങൾ കുറവാണെന്നും ഏറെ കഷ്ടപ്പെട്ടാണ് അമ്മ തന്നെ വളർത്തിയതെന്ന കാര്യവും കുറിക്കുകയാണ് മറീന. തന്റെ അമ്മയുടെ കണ്ണുകളുടെ താഴെ കാണുന്ന കറുപ്പ് നിറം തന്നെ വളർത്താൻ അനുഭവിച്ച കഷ്ടപ്പാടുകളുടെ അടയാളമാണെന്നും താരം ഓർമിപ്പിക്കുന്നു. അമ്മ ഒരു തയ്യൽക്കാരി ആണെന്ന് ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ച താരത്തിന്    നിരവധി പ്രേക്ഷകർ ആശംസകളും പ്രാർത്ഥനകളും നേരുന്നുണ്ട്.എല്ലാ പെൺകുട്ടികളും ഇത്തരം ഒരു അമ്മയെ അർഹിക്കുന്നുണ്ടെന്നും അമ്മ ഒരു പോരാളിയായിരുന്നു എന്നും ഇപ്പോഴും അങ്ങനെതന്നെയാണ് എന്നും മറീന കുറിക്കുന്നു.

webadmin

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 month ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago