1995-ൽ സംഗീത് ശിവൻ സംവിധാനം ചെയ്ത ചിത്രമാണ് നിർണയം. മലയാളത്തിലെ ടൈംലസ് ക്ലാസിക്കുകളിൽ ഉൾപ്പെടുത്തുവാൻ കഴിയുന്ന ചിത്രങ്ങളിലൊന്നാണ് നിർണയം. ചിത്രത്തെ സംബന്ധിച്ച പുതിയ ഒരു വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് സംവിധായകൻ.നിർണ്ണയത്തിലെ ഡോക്ടർ റോയ് എന്ന മോഹൻലാൽ കഥാപാത്രം ഇന്നും പ്രേക്ഷകരുടെ മനസ്സിൽ മായാതെ നിൽക്കുന്ന ഒന്നാണ്. എന്നാൽ സിനിമയ്ക്ക് വേണ്ടി ആദ്യം പരിഗണിച്ചത് മമ്മൂട്ടിയെ ആയിരുന്നുവെന്നും എന്നാൽ അദ്ദേഹത്തിന്റെ തിരക്ക് മൂലം ആ ചിത്രത്തിലേക്ക് എത്തിച്ചേരുവാൻ സാധിച്ചില്ല എന്നും സംവിധായകൻ പറയുന്നു. മമ്മൂട്ടിക്ക് പകരം മോഹൻലാൽ ചിത്രത്തിലേക്ക് എത്തിയപ്പോൾ സംഭാഷണങ്ങളും രംഗങ്ങളും കുറച്ച് പൊളിച്ചെഴുതുകയും ഹ്യൂമറും പ്രണയവും കൂട്ടിച്ചേർക്കുകയും ചെയ്തു.
സിനിമ പുറത്തിറങ്ങിയ ഉടൻ ആദ്യം വിളിച്ചത് മമ്മൂട്ടി ആണെന്നും സിനിമ വളരെ നന്നായിട്ടുണ്ട് അതിന് ചേർന്നത് മോഹൻലാൽ തന്നെയാണെന്ന് അദ്ദേഹം പറയുകയും ചെയ്തു. പക്ഷേ തിരക്കഥ മാറ്റിയ വിവരം ഒന്നും മമ്മൂട്ടിക്ക് അറിയില്ലല്ലോ എന്നുകൂടി സംവിധായകൻ കൂട്ടിച്ചേർക്കുന്നു. സിനിമയിലെ ഓപ്പറേഷൻ രംഗങ്ങളിലൊക്കെ മുഖത്തേക്കാൾ കൂടുതൽ കൈകളായിരുന്നു കാണിച്ചിരുന്നത് മോഹൻലാലിന്റെ കൈകളുടെ ചലനം ഒരു ഡോക്ടറിന്റെ പോലെ തന്നെ ആയിരുന്നു എന്നും അത് തന്നെ ഏറെ അത്ഭുതപ്പെടുത്തിയെന്നും സംവിധായകൻ പങ്കുവെക്കുന്നു. ഒരിക്കലും സംവിധായകരെ സമ്മർദ്ദത്തിലാക്കാത്ത ഒരു നടനാണ് മോഹൻലാൽ എന്നും അത് ആദ്യചിത്രമായ യോഗയിലൂടെ തന്നെ തനിക്ക് മനസ്സിലായതാണെന്നും സംവിധായകൻ പറയുന്നു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…