ആല്‍ബത്തിലൂടെ വെള്ളിത്തിരയിലെത്തി അമര്‍ അക്ബര്‍ അന്തോണിയിലെ പാത്തു എന്ന കഥാപാത്രമായി പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ താരമാണ് മീനാക്ഷി. അമർ അക്ബർ അന്തോണിയുടെ ഷൂട്ടിങ്ങിനിടെ സംഭവിച്ച ഒരു കാര്യത്തെക്കുറിച്ച് ഇപ്പോൾ വെളിപ്പെടുത്തുകയാണ് മീനാക്ഷി. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു ഈ വെളിപ്പെടുത്തൽ. നാലിലോ അഞ്ചിലോ പഠിക്കുമ്പോഴായിരുന്നു മീനാക്ഷി അമർ അക്ബർ അന്തോണിയിൽ അഭിനയിച്ചത്. ചിത്രത്തിന്റെ ക്ലൈമാക്സ് ചിത്രീകരണവ്സമയത്ത് യഥാർത്ഥത്തിലുള്ള ഓട ആണെന്നും അതിലേക്ക് മീനാക്ഷിയെ ഇടുമെന്നും സെറ്റിലെ ചേട്ടൻമാർ പറഞ്ഞു പറ്റിച്ചു.മീനാക്ഷി അത് കേട്ട് പേടിക്കുകയും ഓടയിലേക്ക് ഇടാൻ എടുത്തപ്പോൾ പൃഥ്വിരാജിനോട് ഇക്കാര്യം പറയുകയും ചെയ്തു.
പൃഥ്വിരാജ് അങ്ങനെയൊന്നുമില്ല എന്ന് പറഞ്ഞ് മീനാക്ഷിയെ ആശ്വസിപ്പിച്ചെങ്കിലും പിന്നീട് പൊക്കിയെടുത്തപ്പോൾ മീനാക്ഷി കരഞ്ഞു. കരച്ചിൽ മാറ്റാനായി പൃഥ്വിരാജ് ഉൾപ്പെടെ എല്ലാവരും ഓടയിൽ ഇറങ്ങി കാണിച്ചുകൊടുത്തു.ഓടയിൽ ഇറങ്ങിയത് കൊണ്ട് ഡ്രസ്സ് ഇല്ലാതായതിനെ തുടർന്ന് ഷൂട്ടിംഗ് പിറ്റേ ദിവസത്തേക്ക് മാറ്റി വയ്ക്കുകയും ചെയ്തു. ആ സംഭവം ഓർക്കുമ്പോൾ ഇപ്പോൾ മീനാക്ഷിക്ക് ചിരിയാണ് വരുന്നത്. ഇപ്പോൾ കിടങ്ങൂര്‍ എന്‍എസ്‌എസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ എട്ടാം ക്ലാസിലാണ് മീനാക്ഷി പഠിക്കുന്നത്. സ്കൂളിൽ നിന്നും തനിക്ക് നല്ല സപ്പോർട്ടാണ് ലഭിക്കുന്നതെന്നും താരം പങ്കുവെക്കുന്നു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…