എം ടി വാസുദേവന്‍ നായരുടെ രണ്ടാമൂഴം സിനിമയാകുമെന്ന് വീണ്ടും ആവർത്തിക്കുകയാണ് സംവിധായകൻ ശ്രീകുമാർ മേനോൻ. സിനിമ പുറത്തിറങ്ങുവാൻ കുറച്ചു കാലതാമസം ഉണ്ടായാലും അത് യാഥാർഥ്യമാകും.തടസ്സങ്ങൾ ഉണ്ടായിരുന്നു എന്നത് സത്യമാണെങ്കിലും അതെല്ലാം താൽക്കാലികം മാത്രമാണെന്നും ശ്രീകുമാർ പറയുന്നു. തെറ്റിദ്ധാരണ മൂലമാണ് അല്ലാതെ തർക്കം കാരണം അല്ല എല്ലാം സംഭവിച്ചതെന്നും ഒത്തുതീർപ്പാക്കാൻ ശ്രമം നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എല്ലാം ഒത്തുതീർപ്പാക്കി കഴിയുമ്പോൾ ബി ആര്‍ ഷെട്ടി സിനിമ നിര്‍മ്മിക്കാനായി എത്തുമെന്നാണ് ശ്രീകുമാറിന്റെ പ്രതീക്ഷ.
എംടിയും ശ്രീകുമാര്‍ മേനോനും തമ്മില്‍ ഏകദേശം നാല് വര്‍ഷം മുന്‍പാണ് രണ്ടാമൂഴം സിനിമയാക്കാനുള്ള കരാര്‍ ഉണ്ടാക്കിയത്.മലയാളത്തിലും ഇംഗ്ലീഷിലും തിരക്കഥകള്‍ നല്‍കിയെങ്കിലും കരാര്‍ പാലിക്കപ്പെടാത്തതിനെത്തുടർന്ന് തിരകഥ തിരികെ വേണമെന്ന് ആവശ്യപ്പെട്ട് എംടി കോടതിയെ സമീപിക്കുകയായിരുന്നു. കോടതിയിൽ കേസ് നടക്കുന്നതിനാൽ സിനിമ താൽക്കാലികമായി വേണ്ടെന്നുവച്ചിരിക്കുകയാണെന്ന് നിര്‍മ്മാതാവ് ബി ആര്‍ ഷെട്ടി കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് രണ്ടാമൂഴം യാഥാർത്ഥ്യമാകുമെന്ന പുത്തൻ പ്രതീക്ഷ മലയാള പ്രേക്ഷകർക്ക് നൽകികൊണ്ട് ശ്രീകുമാർ രംഗത്തെത്തിയത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…