മമ്മൂട്ടി നായകനായെത്തുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് മാമാങ്കം .ചിത്രത്തിലെ മൂന്ന് ഷെഡ്യൂളുകളുടെ ഷൂട്ടിംഗ് പൂർത്തിയായി കഴിഞ്ഞു. എം പത്മകുമാർ സംവിധാനം ചെയ്ത ചിത്രം നിർമ്മിക്കുന്നത് വേണു കുന്നപ്പള്ളി ആണ്.ചിത്രത്തിന്റെ അവസാന ഷെഡ്യൂൾ ഷൂട്ടിംഗ് ഉടൻ ആരംഭിക്കും. ചിത്രത്തിലെ അവസാന ഘട്ട ഷൂട്ടിങ്ങിനുവേണ്ടി ഒരുക്കിയിരിക്കുന്ന വലിയ സെറ്റുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചാവിഷയമായി മാറിയിരിക്കുന്നത് .20 ഏക്കറോളം ചുറ്റളവിൽ വലിയ ബ്രഹ്മാണ്ഡ സെറ്റ് തന്നെയാണ് മാമാങ്കത്തിന് വേണ്ടി ഒരുക്കിയിരിക്കുന്നത്.
ഇതിനിടെ ചിത്രത്തിനുവേണ്ടി യുവതാരം മണിക്കുട്ടൻ നടത്തിയ ചേഞ്ച് ഓവറും ചർച്ചയാവുകയാണ്. കളരി അഭ്യാസമുറകളും ആയോധനകലയും ഏറെ ആവശ്യമുള്ള മാമാങ്കത്തിന് വേണ്ടി ഹെവി വർക്കൗട്ട് തന്നെയാണ് മണിക്കുട്ടൻ നടത്തിയിരിക്കുന്നത്.ഇതിന്റെ പരിണിതഫലമായി മികച്ച ബോഡി ഫിറ്റ്നസ് താരം നേടുകയുണ്ടായി .മമ്മൂക്കയോടൊപ്പം മികച്ച കഥാപാത്രമായി തന്നെയാണ് മണിക്കുട്ടൻ എത്തുന്നത് .എന്നാൽ കഥാപാത്രത്തെക്കുറിച്ചോ മറ്റു വിശദാംശങ്ങളോ അദ്ദേഹം പുറത്തുവിട്ടിട്ടില്ല.കൊച്ചിയിലെ നെട്ടൂരിൽ ഇരുപത് ഏക്കറോളം സ്ഥലത്ത് നാലുമാസം എടുത്തു 100 തൊഴിലാളികൾ പണികഴിപ്പിച്ച സെറ്റ് ആണ് ഈ ചിത്രത്തിനു വേണ്ടി ഒരുക്കിയിരിക്കുന്നത്. ചിത്രത്തിലെ മറ്റ് പ്രധാന രംഗങ്ങളും ക്ലൈമാക്സ് രംഗങ്ങളും ഷൂട്ട് ചെയ്യുന്നതും ഇവിടെ വച്ചായിരിക്കും. പപത്ത് കോടിയിലധികം രൂപയാണ് ഈ സെറ്റ് ഇടുവാൻ വേണ്ടി മാത്രം ചിത്രത്തിന്റെ നിർമാതാവ് വേണു കുന്നപ്പള്ളി മുടക്കിയിരിക്കുന്നത്
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…