അഭിനയ മികവ് കൊണ്ട് മലയാളികൾ നെഞ്ചിലേറ്റിയ താരമാണ് മെഗാസ്റ്റാർ മമ്മൂട്ടി.തന്റെ അച്ഛന്റെ ആഗ്രഹം തന്നെ ഒരു ഡോക്ടർ ആക്കണമെന്നായിരുന്നു എന്ന് ഇപ്പോൾ പങ്കുവയ്ക്കുകയാണ് മമ്മൂട്ടി.അച്ഛന്റെ ആഗ്രഹം അതായിരുന്നു എങ്കിലും തനിക്ക് വലിയ ആഗ്രഹങ്ങൾ ഇല്ലാത്തതുകൊണ്ട് താൻ പഠിച്ചില്ല എന്നും താരം കൂട്ടിച്ചേർക്കുന്നു. ഡോക്ടർമാരെ ആദരിക്കുന്ന ഒരു ചടങ്ങിലാണ് മമ്മൂട്ടി ഇത് പറഞ്ഞത്. വലിയൊരു ജനസാഗരം ഉണ്ടായിരുന്ന വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയന്റെയും സാന്നിധ്യമുണ്ടായിരുന്നു. സാധാരണ ഗവൺമെന്റ് സ്കൂളിൽ മലയാളം മീഡിയത്തിൽ പഠിച്ച് ഇംഗ്ലീഷിൽ 50 ശതമാനം മാർക്കോടെ വിജയിച്ച വ്യക്തിയായിരുന്നു അദ്ദേഹം.
പ്രീഡിഗ്രിക്ക് ഇംഗ്ലീഷ് പറയാനോ മനസ്സിലാക്കാനോ ഉള്ള പരിജ്ഞാനം ഇല്ലായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. സിനിമയോടുള്ള അടങ്ങാത്ത മോഹം മൂലം പ്രീഡിഗ്രിക്ക് അദ്ദേഹം തോൽക്കുകയും അതോടെ അച്ഛൻ തന്റെ ആഗ്രഹം അവസാനിപ്പിക്കുകയും ചെയ്തു. ഡോക്ടർമാർക്ക് ഒരു ഡോക്ടറൈറ്റെ കാണുകയുള്ളൂവെന്നും തനിക്ക് ഇപ്പോൾ രണ്ട് ഡോക്ടറേറ്റ് കയ്യിലുണ്ട് എന്നും മമ്മൂട്ടി അഭിമാനപൂർവ്വം പറയുന്നു. ഡോക്ടർമാരുടെ ചികിത്സാരീതികളെയും സേവനങ്ങളെയും അദ്ദേഹം അഭിനന്ദിക്കുകയും ചികിത്സാ രീതികളെ കുറിച്ച് പരാമർശിക്കുകയും ചെയ്തു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…