കൊ ളമാവ് കോകിലയിലെ ‘കല്യാണ വയസ്സ്’എന്ന പാട്ടിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരമായിരിക്കുകാണ് യോഗി ബാബു. നെല്‍സണ്‍ ദിലീപ് ഒരുക്കുന്ന ഈ ചിത്രത്തില്‍ നയന്‍താരയുടെ നായകനായാണ് യോഗി എത്തുന്നത്.
യോഗിയുടെ കഥാപാത്രം നയന്‍താരയുടെ കഥാപാത്രമായ കോകിലയുടെ ഹൃദയത്തിലിടം നേടാന്‍ ശ്രമിക്കുന്നതാണ് പാട്ടില്‍ ചിത്രീകരിച്ചിരിക്കുന്നത്. അതിനായി പൂവാലന്‍മാരെപ്പോലെ കോകില കോളേജില്‍ പോകുന്ന വഴിയില്‍ അയാള്‍ സ്ഥിരസാന്നിധ്യമാകുന്നു. എന്നാല്‍ ഉള്‍വലിഞ്ഞ സ്വഭാവമുള്ള കോകില അയാളെ ശ്രദ്ധിക്കുന്നുണ്ടെങ്കിലും മുഖത്തേക്ക് നോക്കുന്നില്ല. പക്ഷേ കാര്യമായ എതിര്‍പ്പും പ്രകടിപ്പിക്കുന്നില്ല.
കല്യാണ വയസ്സ് തരംഗമാകുമ്ബോള്‍ സിനിമയിലൂടെയുള്ള തന്റെ യാത്ര എളുപ്പമായിരുന്നില്ലെന്ന് പറയുകയാണ് യോഗി.
കടുത്ത മാനസിക വിഷമം ഉണ്ടാക്കിയ പല അനുഭവങ്ങളിലൂടെയും താന്‍ കടന്നുപോയിട്ടുണ്ടെന്ന് വെളിപ്പെടുത്തുകയാണ് യോഗി. അതിലൊന്ന് തമിഴിലെ ഒരു മുന്‍നിര നായികയ്‌ക്കൊപ്പം അഭിനയിച്ചപ്പോഴാണെന്നും യോഗി പറഞ്ഞു.
എന്റെ മുന്‍ സിനിമകളിലൊന്നില്‍ നായിക എന്നെ കെട്ടിപ്പിടിക്കുന്ന രംഗമുണ്ടായിരുന്നു. പക്ഷേ ആ നടി വിസമ്മതിച്ചു. എന്നെ കെട്ടിപ്പിടിക്കാന്‍ കഴിയില്ലെന്ന് തീര്‍ത്തു പറഞ്ഞു. ആ സിനിമയിലെ ഒരു തമാശ രംഗത്തില്‍ അത് അനിവാര്യമായിരുന്നു. സംവിധായകന്‍ കേണപേക്ഷിച്ചിട്ടും അവര്‍ കൂട്ടാക്കിയില്ല. തെന്നിന്ത്യയിലെ ഒരു മുന്‍നിര നായികയാണവര്‍.
കൊളമാവ് കോകിലയില്‍ നയന്‍താരയ്‌ക്കൊപ്പം അഭിനയിച്ചത് നല്ല അനുഭവമായിരുന്നു. ഓരോ രംഗം ചിത്രീകരിക്കുമ്ബോഴും നയന്‍താര നല്ല പിന്തുണ നല്‍കി. നയന്‍താരയോട് എനിക്ക് ശരിക്കും പ്രണയം തോന്നി- യോഗി പറഞ്ഞു.
വിജയ് നായകനാകുന്ന പുതിയ ചിത്രത്തിലടക്കം മുപ്പതോളം സിനിമകളിലാണ് ഈ വര്‍ഷം യോഗി വേഷമിടുന്നത്. തമിഴിലെ ഏറ്റവും തിരക്കുള്ള ഹാസ്യതാരമായി മാറിയിരിക്കുകയാണ് യോഗി.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…