റോഷൻ ആൻഡ്രൂസിന്റെ ഏറ്റവും അവസാനത്തെ ചിത്രമായിരുന്നു പ്രതി പൂവൻകോഴി. ഈ ചിത്രത്തിന് ശേഷം തന്റെ അടുത്ത ചിത്രത്തിലെ നായകൻ ദുൽഖർ സൽമാൻ ആയിരിക്കും എന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഇപ്പോഴിതാ തന്‍റെ കരിയറില്‍ ഒരുപാട് കൈയ്യടികള്‍ നേടിത്തന്ന മുംബൈ പൊലീസിന്‍റെ റിലീസിംഗ് വാര്‍ഷികത്തില്‍ പുതിയ പ്രോജക്ടിന്‍റെ കാര്യം ഒരിക്കല്‍ക്കൂടി ഉറപ്പിക്കുകയാണ് റോഷന്‍ ആന്‍ഡ്രൂസ്. ദുല്‍ഖര്‍ നായകനാവുന്ന ചിത്രം ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ഒന്നാണെന്നും ബോബി-സഞ്ജയ് ആണ് തിരക്കഥ ഒരുക്കുന്നതെന്നും റോഷൻ ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.
“മുംബൈ പൊലീസിന്‍റെ ഏഴ് വര്‍ഷങ്ങള്‍! ദൈവമേ! ആളുകള്‍ ഈ വര്‍ക്കിനെക്കുറിച്ച് സംസാരിക്കുന്നു. ബോബി, സഞ്ജയ്, പൃഥ്വി, ജയസൂര്യ, റഹ്മാന്‍, കുഞ്ചന്‍ ചേട്ടാ, അപര്‍ണ, ഹിമ, ദിവാകരന്‍ (ഛായാഗ്രാഹകന്‍), മറ്റ് സാങ്കേതിക പ്രവര്‍ത്തകര്‍, നിര്‍മ്മാതാക്കള്‍.. എല്ലാവര്‍ക്കും ഒരുപാട് നന്ദി. അടുത്തത് ദുല്‍ഖറിനൊപ്പമുള്ള ഒരു ത്രില്ലര്‍ ആണ്. ബോബി-സഞ്ജയ് എഴുതുന്നത്”, റോഷന്‍ ആന്‍ഡ്രൂസ് ഫേസ്ബുക്കില്‍ കുറിച്ചു.
സൈക്കോളജിക്കൽ വിഭാഗത്തിൽപ്പെടുന്ന റോഷൻ ആൻഡ്രൂസിന്റെ കരിയറിലെ ഏറ്റവും ചർച്ച ചെയ്യപ്പെട്ട ഒരു ചിത്രമായിരുന്നു മുംബൈപോലീസ്. ഏറെ നിരൂപക പ്രശംസ നേടിയ ചിത്രം ബോക്സ് ഓഫീസിൽ വൻ വിജയമായിരുന്നു. പൃഥ്വിരാജ് സുകുമാരൻ, ജയസൂര്യ, റഹ്മാൻ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…