Categories: MalayalamNews

തന്റെ അഭിനയം മോശമാണെന്ന് മകൻ വിനീത് ശ്രീനിവാസൻ പറഞ്ഞു, ആ കാര്യത്തിൽ ഞാൻ ഹാപ്പിയാണ് ; മനസ്സ് തുറന്ന് ശ്രീനിവാസൻ

നടനായും സംവിധായകനായും മലയാള സിനിമാരംഗത്ത് ഒരേ പോലെ തിളങ്ങുന്ന വ്യക്തിയാണ് ശ്രീനിവാസൻ. എഴുപതുകളിൽ സിനിമയിലേക്ക് കടന്നുവന്ന ശ്രീനിവാസൻ ചിരിപ്പിക്കുന്ന കഥാപാത്രങ്ങൾ ചെയ്തും ചിന്തിപ്പിക്കുന്ന രചന നടത്തിയും മലയാളികളുടെ അഭിമാനമായി മാറി. ശ്രീനിവാസന്റെ മക്കളായ വിനീത് ശ്രീനിവാസനും ധ്യാൻ ശ്രീനിവാസനും ഇതിനോടകം സിനിമാരംഗത്തേക്ക് എത്തികഴിഞ്ഞു. നടനും, തിരക്കഥാകൃത്തും, ഗായകനും, സംവിധായകനുമായ മൂത്തമകൻ വിനീത് ശ്രീനിവാസന് അച്ഛനെ കുറിച്ചുള്ള അഭിപ്രായം തുറന്നു പറയുകയാണ് ശ്രീനിവാസൻ. വിനീതിന് ആറ്, ഏഴ് വയസ്സ് ഉണ്ടായിരുന്ന കാലത്ത്  ഒരു ദിവസം ഷൂട്ടിംഗ് ലൊക്കേഷനിൽ എത്തുകയും ശ്രീനിവാസന്റെ അഭിനയം കാണുകയും ചെയ്തു.

ഒരു ഷോട്ടിന് ശേഷം  തന്നെക്കുറിച്ചുള്ള അഭിപ്രായം മകനോട് ചോദിച്ചപ്പോൾ അഭിനയം തീരെ മോശം ആയിരുന്നു എന്നാണ് പറഞ്ഞത്. പക്ഷേ തനിക്ക് അക്കാര്യത്തിൽ വളരെ സന്തോഷം ആണ് ഉള്ളതെന്നാണ് ശ്രീനിവാസൻ പങ്കുവയ്ക്കുന്നത്.കാരണം ആ പ്രായത്തിൽ വിനീതിന് അത് പറയാനുള്ള ബോധം ഉണ്ടായിരുന്നല്ലോ എന്ന് ചിന്തിക്കുമ്പോൾ അത് ശ്രീനിവാസന് വളരെ സന്തോഷമാണ് നൽകുന്നത്.ശ്രീനിവാസന്റെ ഇളയമകൻ ധ്യാൻ ശ്രീനിവാസനും അഭിനയരംഗത്തിലൂടെ സിനിമാലോകത്തേക്ക് എത്തി ഇപ്പോൾ സംവിധാനത്തിലേക്ക് കടന്നിരിക്കുകയാണ്.

Webdesk

Recent Posts

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

2 days ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

2 weeks ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

2 weeks ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

2 weeks ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

3 weeks ago

പ്രേക്ഷകശ്രദ്ധ നേടി ‘വർഷങ്ങൾക്ക് ശേഷം’, തിയറ്ററുകളിൽ കൈയടി നേടി ‘നിതിൻ മോളി’

യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…

3 weeks ago