സുകുമാരക്കുറുപ്പിന്റെ കുറ്റകൃത്യങ്ങളും തിരോധാനവും പ്രമേയമാകുന്ന ദുല്‍ഖര്‍ സല്‍മാന്റെ ഏറ്റവും പുതിയ ചിത്രമാണ് കുറുപ്പ്. 2017ൽ അനൗൺസ് ചെയ്ത ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രം ആഘോഷങ്ങളോ ആരവങ്ങളോ ഇല്ലാതെ ആരംഭിച്ചു. അഞ്ച് വർഷത്തെ തയ്യാറെടുപ്പിനും ഗവേഷണത്തിനും ശേഷമാണ് സിനിമ ആരംഭിച്ചിരിക്കുന്നത്. കുറുപ്പ് എന്ന ചിത്രം നിർമ്മിക്കുന്നത് ദുല്‍ഖര്‍ സല്‍മാന്റെ നിര്‍മ്മാണ വിതരണ കമ്പനിയായിരിക്കും. ദുൽഖറിന്റെ ആദ്യചിത്രമായ സെക്കൻഡ് ഷോ ഒരുക്കിയ ശ്രീനാഥ് രാജേന്ദ്രന്റെ സംവിധാനത്തില്‍ ദുൽഖർ ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണിത്.
ഈ സിനിമയിലെ മറ്റ് താരങ്ങളെയും ടെക്നീഷ്യന്മാരെയും ഉടൻതന്നെ പ്രഖ്യാപിക്കുമെന്നും സംവിധായകൻ അറിയിച്ചിട്ടുണ്ട്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇപ്പോൾ പുറത്തു വിട്ടിരിക്കുകയാണ്.പറഞ്ഞതും അല്ല അറിഞ്ഞതും അല്ല, പറയാന്‍ പോകുന്നതാണ് കഥ എന്ന ടാഗ് ലൈനിലാണ് ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിരിക്കുന്നത്.ശ്രീനാഥ് പുറത്തുവിട്ട പോസ്റ്റർ സാനി യാസ് ചെയ്ത ഫാന്‍ മേയ്ഡ് പോസ്റ്റര്‍ ആണ്.സെക്കന്‍ഡ് ഷോ, കൂതറ എന്നീ സിനിമകള്‍ക്ക് ശേഷം ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് ഡാനിയേല്‍ സായൂജ് നായരും കെ എസ് അരവിന്ദും ചേര്‍ന്നാണ്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…