തിരുവനന്തപുരത്ത് കുട്ടികളുടെ രാജ്യാന്തര ചലച്ചിത്രമേള നടന്നുകൊണ്ടിരിക്കുകയാണ്. മേള പുരോഗമിക്കുമ്പോൾ ചലച്ചിത്രലോകത്തെ കുട്ടി താരങ്ങളും പ്രമുഖരും കുട്ടികളുടെ ആഘോഷങ്ങളിൽ പങ്കു ചേരുവാൻ എത്തിച്ചേരുന്നുണ്ട്. ഇന്നലെ ബിജുകുട്ടൻ മേളയിൽ എത്തിച്ചേരുകയും കുട്ടികളുടെ ചോദ്യങ്ങൾക്ക് രസകരമായ രീതിയിൽ മറുപടി പറഞ്ഞു കയ്യടി നേടുകയും ചെയ്തു. ഗോദ എന്ന ചിത്രത്തിൽ നായികയായ വാമിക ഗബ്ബി മലര്‍ത്തിയടിച്ചപ്പോള്‍ എന്തു തോന്നി എന്നതായിരുന്നു ബിജുകുട്ടനോട് കുട്ടികൾ ചോദിച്ച ചോദ്യം. മലർത്തിയടിച്ചപ്പോൾ നല്ല വേദന തോന്നിയെങ്കിലും നായിക മലർത്തി അടിക്കുന്നതുകൊണ്ട് ആ സീനിന് റീടെയ്ക് ഉണ്ടാകണെ എന്ന് പ്രാർത്ഥിച്ചു എന്നും ബിജുക്കുട്ടൻ പറയുന്നു. പക്ഷേ ആ സീൻ മാത്രം ഒറ്റ ടേക്കിൽ ഒക്കെ ആവുകയും ചെയ്തു.
മേളയിലെ മീറ്റ് ദി ആര്‍ട്ടിസ്റ്റ് പരിപാടിയിലാണ് ബിജുക്കുട്ടന്‍ അതിഥിയായി എത്തിയത്.സിനിമയില്‍ എത്തുമെന്ന് താൻ സ്വപ്‌നത്തില്‍ പോലും കരുതിയതല്ലെന്നും ഇത്ര ചെറുപ്പത്തിലേ നല്ല സിനിമകള്‍ കാണാനുള്ള ഭാഗ്യം ലഭിച്ച നിങ്ങളൊക്കെ ഭാഗ്യവാന്മാരും ഭാഗ്യവതികളുമാണെന്നും ബിജു കുട്ടന്‍ പറഞ്ഞു. ഏഴു ദിവസം നീണ്ടുനിന്ന മേളയുടെ സമാപന ചടങ്ങ് ഇന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.മേളയുടെ ഭാഗമായി കുട്ടികള്‍ കഥയെഴുതി സംവിധാനം ചെയ്ത മൂന്ന് സിനിമകളുടെ സ്‌ക്രീനിംഗ് രണ്ടു മണിക്ക് കൈരളി തിയേറ്ററില്‍ വച്ച് നടക്കും.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…