ശ്രീലങ്കൻ സ്പിൻ ഇതിഹാസം മുത്തയ്യ മുരളീധരന്റെ ജീവിതം സിനിമയാക്കുന്നു.
800 എന്ന് പേരിട്ടിരിക്കുന്ന സിനിമയിൽ മുത്തയ്യ മുരളീധരനാകുന്നത് മക്കൾ സെൽവൻ വിജയ് സേതുപതിയാണ്. മുത്തയയെ അതേപടി പകർത്തിയിരിക്കുകയാണ് വിജയ് സേതുപതി. ചിത്രത്തിന്റെ മോഷൻ പോസ്റ്റർ ഇന്ന് റിലീസ് ചെയ്തു. പോസ്റ്ററിലെ വിജയ് സേതുപതിയുടെ ലുക്ക് കണ്ട് ആരാധകർ ഞെട്ടിയിരിക്കുകയാണ്. വെള്ള ജഴ്സിയില്‍ മുരളിയുടെ സ്വതസിദ്ധമായ ചിരിയോടെ അടിമുടി മുത്തയ്യയായി മാറിയിരിക്കുകയാണ് സേതുപതി. സ്റ്റാര്‍ സ്പോര്‍ട്സ് 1, സ്റ്റാര്‍ സ്പോര്‍ട്സ് 1 തമിഴ് എന്നിവയിലൂടെയാണ് വിജയ് സേതുപതിയും മുത്തയ്യ മുരളീധരനും ചേര്‍ന്ന് മോഷന്‍ പോസ്റ്റര്‍ പുറത്തിറക്കിയത്.
ടെസ്റ്റ് ക്രിക്കറ്റിൽ മുത്തയ്യ നേടിയ 800 വിക്കറ്റ് എന്ന ചരിത്ര നേട്ടമാണ് സിനിമയുടെ പേരിന് കാരണമായത്. ചിത്രം സംവിധാനം ചെയ്യുന്നത് ശ്രീപതി രംഗസ്വാമിയാണ്. ലോകമെമ്പാടും വ്യക്തിമുദ്ര പതിപ്പിച്ച തമിഴ് വംശജനായ കായിക താരമായ മുത്തയ്യ മുരളീധരന്റെ ജീവിതം അവതരിപ്പിക്കാൻ കഴിഞ്ഞതിൽ താൻ ഏറെ സന്തോഷവാനാണ് എന്ന് വിജയ് സേതുപതി പറഞ്ഞു.
മുരളി നേരിട്ട് തന്നെ ചിത്രവുമായി സഹകരിക്കുമെന്നതും ക്രിക്കറ്റുമായി ബന്ധപ്പെട്ട് വിജയ്ക്ക് നിർദ്ദേശങ്ങൾ നല്കുമെന്നും ഉള്ളതിൽ വിജയ് ഏറെ സന്തുഷ്ടനാണ്. ഡാർ പിക്ചേഴ്സ് നിർമിക്കുന്ന ചിത്രം അടുത്ത വർഷം പകുതിയോടെ ചിത്രം റിലീസ് ചെയ്യാൻ ആണ് അണിയറ പ്രവർത്തകർ പദ്ധതിയിടുന്നത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…