Categories: MalayalamNews

മാസ്സ് കഥാപാത്രമായി വിനായകൻ എത്തുമോ? വിനായകന്റെ മറുപടി ഇങ്ങനെ…

വിനായകൻ മുഖ്യ കഥാപാത്രമായി എത്തുന്ന ചിത്രമാണ് തൊട്ടപ്പൻ. ഫസ്റ്റ് ലുക്ക് പോസ്റ്ററിലൂടെ തന്നെ പ്രേക്ഷകരെ ആകാംക്ഷയുടെ മുള്‍മുനയിലെത്തിച്ച ഷാനവാസ‌് കെ ബാവക്കുട്ടി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. വിഷയത്തിന്റെ കരുത്തും വ്യത്യസ്തതയുംമൂലം മലയാള കഥാവര്‍ത്തമാനങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഫ്രാന്‍സിസ് നൊറോണയുടെ ‘തൊട്ടപ്പന്‍’ എന്ന കഥയെ ആസ‌്പദമാക്കിയുള്ള സിനിമയാണിത്. ചിത്രത്തിൽ പുതുമുഖമായ പ്രിയംവദ കൃഷ്ണൻ, റോഷൻ ,ദിലീഷ് പോത്തൻ, മനോജ് കെ ജയൻ, കൊച്ചുപ്രേമൻ തുടങ്ങി നിരവധി താരങ്ങളും ഉണ്ട്. മുഴുനീള നായക വേഷത്തിൽ ഉള്ള വിനായകന്റെ ആദ്യത്തെ ചിത്രമെന്ന സവിശേഷതയും തൊട്ടപ്പനുണ്ട്.

വിനായകന്റെ ഒരു മാസ് പടം പ്രതീക്ഷിക്കാമോ എന്ന ചോദ്യത്തിന് “ഞാൻ വരും, ഇപ്പോൾ വന്നുകൊണ്ടിരിക്കുന്നതല്ലേ ഉള്ളൂ…അതു വരും, എന്നെ ഞാനാണ് കൺട്രോൾ ചെയ്യുന്നത്.. ഷൂസ് ഇട്ട് വൈറ്റ് ഷർട്ടും ഇട്ടു ഞാൻ വരും” എന്നാണ് അദ്ദേഹം മറുപടി നൽകിയത്. ചിത്രത്തിന്റെ പ്രമോഷൻ വേളയിൽ മനീഷ് നാരായണന്റെ ദി ക്യൂവിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. സിനിമയുടെ പിന്നണിയിൽ പ്രവർത്തിക്കുന്നവരെ പറ്റി ഒന്നും പറയാൻ താൻ ആളല്ലെന്നും ഞാൻ എന്റെ ജോലി മാത്രമാണ് ചെയ്യുന്നതെന്നും അദ്ദേഹം പറയുന്നു. ആടിലെ ദിൽമാൻ ഇടക്കൊച്ചി എന്ന ഡ്യൂഡ് നായകനാകുന്ന സ്പിൻ ഓഫ്,ആടിന്റെ മൂന്നാം ഭാഗം എന്നിവയൊക്കെ ചർച്ചയിൽ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 month ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago