രാജമൗലി ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിയുടെ പ്രഭാസിന് ലോകമെമ്പാടും ലക്ഷക്കണക്കിന് ആരാധകരാണ് ഉണ്ടായിരിക്കുന്നത്. അതിനാൽ തന്നെ ബാഹുബലിക്ക് ശേഷം പ്രഭാസ് നായകനാകുന്ന സാഹോക്ക് വൻ പ്രതീക്ഷ തന്നെയാണ് പ്രേക്ഷകർ നൽകിയിരിക്കുന്നത്. 300 കോടി ബഡ്‌ജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ആക്ഷൻ രംഗങ്ങൾക്ക് മാത്രമായി 90 കോടി മുടക്കുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ.
“സിനിമയിൽ കാണിക്കുന്ന 90 ശതമാനം രംഗങ്ങളും റിയലായിരിക്കണമെന്ന് ഞങ്ങൾക്ക് നിർബന്ധമുണ്ട്. ഒറിജിനൽ കാറുകളും ട്രക്കുകളും തന്നെയാണ് ആക്ഷൻ രംഗങ്ങളിൽ ഉപയോഗിച്ചിരിക്കുന്നത്. 27 കാറുകളും [നിർമാതാവ് അത് 37 കാറുകൾ ആണെന്ന് പിന്നീട് അറിയിച്ചിട്ടുണ്ട്] 5 ട്രക്കുകളും ആക്ഷൻ രംഗങ്ങൾക്ക് വേണ്ടി ക്രാഷ് ചെയ്‌തിട്ടുണ്ട്. ഗ്രാഫിക്‌സ് ഉപയോഗിക്കുന്നതിനേക്കാൾ കൂടുതലായി റിയലായിട്ടുള്ളത് തന്നെ പ്രേക്ഷകർക്ക് നൽകണമെന്ന് ഞങ്ങൾക്ക് ആഗ്രഹമുണ്ട്.” പ്രഭാസ് ഒരു അഭിമുഖത്തിൽ പറഞ്ഞു.
സുജീതാണ് ഈ ബഹുഭാഷാ ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും. പ്രഭാസിന്റെ നായികയായി എത്തുന്നത് ശ്രദ്ധ കപൂറാണ്. അരുൺ വിജയ്, നീൽ നിതിൻ മുകേഷ്, എവെലിൻ ശർമ്മ, ജാക്കി ഷെറോഫ്, വെണ്ണല കിഷോർ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഭാഗമതി, ഗാസി തുടങ്ങിയ ചിത്രങ്ങളുടെ ക്യാമറ ചലിപ്പിച്ച R മധിയാണ് ഛായാഗ്രഹണം. ശങ്കർ മഹാദേവൻ, എഹ്സാൻ നൂറാനി, ലോയ് മെൻഡോൺസാ എന്നിവർ ചേർന്ന് ഗാനങ്ങൾ ഒരുക്കുന്നു. ശ്രീകർ പ്രസാദാണ് എഡിറ്റിംഗ്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…