തമിഴകത്തും കേരളത്തിലും വലിയ വിജയം നേടിയ ഒന്നാണ് സി പ്രേംകുമാര്‍ സംവിധാനം ചെയ്ത 96 എന്ന ചിത്രം. ചിത്രത്തിൽ 96 ബാച്ചുകാരായ രണ്ട് പേരുടെ പ്രണയവും ജീവിതവും വര്‍ഷങ്ങള്‍ക്കു ശേഷമുള്ള കൂടിക്കാഴ്ചയുമെല്ലാമാണ് പ്രമേയമാക്കിയത്. വിജയ് സേതുപതിയും തൃഷയുമായിരുന്നൂ ചിത്രത്തിൽ നായികാനായകന്മാരായി എത്തിയിരുന്നത്. ചിത്രത്തിലെ ഗാനങ്ങളും വൻ ഹിറ്റായിരുന്നു. സംഗീതം കൈകാര്യം ചെയ്തത് ഗോവിന്ദ് മേനോനാണ്. ചിത്രത്തിൽ തൃഷ എന്ന നായികാകഥാപാത്രം ഒരു ഗായിക കൂടിയാണ്.നായികാ കഥാപാത്രം പാടുന്നതായി കാണിച്ച പാട്ടുകള്‍ ഇളയരാജയുടേതായിരുന്നു. ഇതു സംബന്ധിച്ച് അടുത്തിടെ നടന്ന ഒരു ചടങ്ങിൽ ഇളയരാജ പ്രതികരിച്ചത് ഇങ്ങനെയായിരുന്നു.
“ഒരു പ്രത്യേക കാലഘട്ടില്‍ കഥ നടക്കുന്നു എന്നതുകൊണ്ട് ആ കാലഘട്ടത്തില്‍ പുറത്തിറങ്ങിയ പാട്ട് ഉപയോഗിക്കേണ്ടതില്ല, അങ്ങനെ ചെയ്യുന്നത് വളരെ തെറ്റാണ്. സംഗീത സംവിധായകന് പ്രാപ്തിയില്ലാത്തതിനാല്‍ നേരത്തേ ഹിറ്റായ ഒരു പാട്ട് ഉപയോഗിക്കുകയാണ്. മനോഹരമായ പാട്ടുകള്‍ ഉണ്ടാക്കാന്‍ അവര്‍ക്ക് സ്റ്റഫില്ലാത്തതാണ് കാരണം”. ഇന്നത്തെ സംഗീതസംവിധായകരെ ഉപദേശിക്കാൻ താൻ ആളല്ലെന്നും ഇളയരാജ കൂട്ടിച്ചേർത്തു.എല്ലാ അനുമതിയും വാങ്ങിച്ചതിനുശേഷമാണ് ചിത്രത്തില്‍ ഇളയ രാജയുടെ പാട്ടുകള്‍ ഉപയോഗിച്ചിട്ടുള്ളതെന്ന് സംവിധായകന്‍ സി. പ്രേംകുമാര്‍ പറഞ്ഞു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…