Categories: MalayalamNews

കുട്ടി ജാനു സണ്ണി വെയ്ന്റെ നായികയായി മലയാളത്തിലേക്ക്

അടുത്ത കാലത്ത് തമിഴ് സിനിമ കണ്ട ഏറ്റവും വലിയ ഹിറ്റായിരുന്നു 96.വിജയ് സേതുപതിയും തൃഷയും ഒന്നിച്ച ചിത്രം തെന്നിന്ത്യയിൽ ഒട്ടാകെ ഏറെ ചർച്ചാവിഷയം ആയിരുന്നു.സി. പ്രേംകുമാര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ സേതുപതിക്കും തൃഷയ്ക്കും ഒപ്പം ശ്രദ്ധിക്കപ്പെട്ട മറ്റൈാരാള്‍കൂടിയുണ്ട്. ജാനുവിന്റെ കുട്ടിക്കാലം അവതരിപ്പിച്ച മലയാളിയായ ഗൗരി.ജി.കിഷൻ

നൊസ്റ്റാള്‍ജിക് ഫീല്‍ എല്ലാരിലേക്കും കൊണ്ടുവന്ന സിനിമയായിരുന്നു വിജയ് സേതുപതി തൃഷ ഒന്നിച്ച 96 .സിനിമയില്‍ വിജയ് സേതുപതി,തൃഷ എന്നിവര്‍ക്കൊപ്പം തന്നെ മിന്നുന്ന പ്രകടനമായിരുന്നു ഗൗരിയും നടത്തിയത്.ഗൗരി ഇപ്പോൾ മലയാള സിനിമയിൽ അരങ്ങേറുവൻ ഉള്ള തയ്യാറെടുപ്പിലാണ്.

സണ്ണി വെയ്ൻ നായകനായി എത്തുന്ന അനുഗ്രഹീതൻ ആന്റണി എന്ന ചിത്രത്തിൽ നായികയായിയാണ് ഗൗരി എത്തുന്നത്.മിഥുന്‍ മാനുവല്‍ തോമസിന്റെ അസിസ്റ്റന്റായിരുന്ന പ്രിന്‍സ് ജോയി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ആന്റണി എന്ന ടെറ്റില്‍ കഥാപാത്രമായിട്ടാണ് സണ്ണി എത്തുന്നത്. ആന്റണിയും അയാളുടെ നായയും തമ്മിലുള്ള ആത്മബന്ധം സിനിമയിലെ ഒരു പ്രധാന ഘടകമാണ്. ഇതിനായി മൂന്നു മാസത്തോളം നായയ്ക്ക് ട്രെയിനിങ്ങ് കൊടുത്തിരുന്നുചിത്രത്തിന്റെ ഷൂട്ടിങ്ങ് ഡിസംബറില്‍ ആരംഭിക്കും. തൊടുപുഴ, പെരുമ്ബാവൂര്‍ എന്നിവിടങ്ങളിലാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍. സുരാജ് വെഞ്ഞാറമൂട്, സിദ്ദിഖ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു

webadmin

Recent Posts

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

1 week ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

3 weeks ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

1 month ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

1 month ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

1 month ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

1 month ago