പ്രേക്ഷകരുടെ മനം കവർന്ന ചിത്രമായിരുന്നു 96. 96 ടീം വീണ്ടും ഒന്നിക്കുന്നു എന്ന വാർത്ത ആരാധകരെ ഏറെ ആവേശം കൊള്ളിക്കുന്ന ഒന്നാണ്. തമിഴിന്റെ മക്കൾ സെൽവൻ വിജയ് സേതുപതി നായകനായി എത്തുന്ന പുതിയ ചിത്രം തുഗ്ലക് ദർബാർ സംവിധാനം ചെയ്യുന്നത് ഡൽഹി പ്രസാദ് ദീനദയാൽ എന്ന പുതുമുഖ സംവിധായകൻ ആണ്. 96 സംവിധാനം ചെയ്ത പ്രേംകുമാർ ആണ് ഈ ചിത്രത്തിന്റെ ക്യാമറ ചലിപ്പിക്കുന്നത്. 96 ലെ മനോഹരമായ ഗാനങ്ങൾ നമ്മുക്ക് സമ്മാനിച്ച ഗോവിന്ദ് വസന്ത സംഗീതം ഒരുക്കുന്ന തുഗ്ലക് ദർബാറിന്റെ സംവിധായകൻ ആയ ഡൽഹി പ്രസാദ് ദീനദയാൽ 96 എന്ന ചിത്രത്തിൽ പ്രേം കുമാറിന്റെ സഹ സംവിധായകൻ ആയി പ്രവർത്തിച്ചിരുന്നു.
ചിത്രത്തിൽ നായികയായി എത്തുന്നത് അദിതി റാവു ആണ്. സെവൻ സ്ക്രീൻ സ്റ്റുഡിയോ, വയാകോം 18 എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം ഒരു പൊളിറ്റിക്കൽ സറ്റയർ ആയാണ് ഒരുക്കുന്നത് എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. ചിത്രം ഒരു കംപ്ലീറ്റ് മാസ്സ് എന്റർടെയ്നേർ ആയിരിക്കും. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് പ്രശസ്ത സംവിധായകൻ ആയ ബാലാജി തരുണീധരൻ ആണ്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…