Categories: Malayalam

കിന്നാരത്തുമ്പികളിൽ അഭിനയിച്ചിട്ടുണ്ട്,എന്നാൽ ഇതൊരു അവാർഡ് സിനിമയായിട്ടാണ് ഷൂട്ട് ചെയ്‌തത്‌;മനസ്സ് തുറന്ന് സലിം കുമാർ

കിന്നാരത്തുമ്പികളിൽ അഭിനയിച്ചിട്ടുണ്ട്,എന്നാൽ ഇതൊരു അവാർഡ് സിനിമയായിട്ടാണ് ഷൂട്ട് ചെയ്‌തത്‌;മനസ്സ് തുറന്ന് സലിം കുമാർ

2000 മാർച്ചിൽ തിയേറ്ററിൽ എത്തിയ ചിത്രമായിരുന്നു കിന്നാരത്തുമ്പികൾ. ചിത്രം വൻ വിജയം ആയി തീർന്നിരുന്നു. മലയാള സിനിമയിൽ ഷക്കീല തരംഗത്തിന് തുടക്കം ഇട്ട ചിത്രമാണ് കിന്നാരത്തുമ്പികൾ. കൈരളി ടി വി യിൽ സംപ്രേക്ഷണം ചെയ്തു വരുന്ന ജെബി ജംഗ്ഷൻ എന്ന പരിപാടിയിൽ കിന്നാരത്തുമ്പികൾ എന്ന ചിത്രത്തിലെ സലിംകുമാറിന്റെ വേഷത്തെക്കുറിച്ച് അദ്ദേഹത്തോട് ചോദിച്ചപ്പോൾ അദ്ദേഹത്തിന് പറയുവാൻ ഉണ്ടായിരുന്നത് മറ്റൊരു കഥയായിരുന്നു.

“കിന്നാരത്തുമ്പികൾ അങ്ങനെ ഉദ്ദേശിച്ചൊന്നും ഉണ്ടാക്കിയ സിനിമയല്ല. അവർ അതൊരു അവാർഡ് പടമായി ആണ് എടുത്തത്. എന്നോട് റോഷൻ എന്നൊരു ചേട്ടനാണ് ചിത്രത്തിലെ വേഷത്തെ കുറിച്ചു പറഞ്ഞത്. മൂന്നാർ ഭാഗത്തു എവിടെയോ ആയിരുന്നു ഷൂട്ട്‌. അന്ന് ഈ അശ്ലീല രംഗങ്ങൾ ഒന്നും സിനിമയിൽ ഇല്ല. ഇവർ ഈ സിനിമയും കൊണ്ട് ഒരുപാട് ഇടത്തു പോയി. ആരും സിനിമ എടുത്തില്ല. ഒരു ഡിസ്ട്രിബ്യുട്ടറും സിനിമ പരിഗണിച്ചില്ല. ഒരു ദിവസം ഞാൻ അതിന്റെ ഡബ്ബിങ്ങിന് പോയി. അപ്പോഴാണ് അവർ എന്നോട് ആ കാര്യം പറഞ്ഞത്. സിനിമയിൽ കുറച്ചു രംഗങ്ങൾ ചേർക്കുന്നതിനെ കുറിച്ചായിരുന്നു അത്. ഞാൻ പറഞ്ഞു ” പടം ആരും എടുക്കുന്നിലെങ്കിൽ പിന്നെ നിങ്ങൾ അങ്ങനെ ചെയ്തോളു. പക്ഷെ നിങ്ങൾ എനിക്കൊരു വാക്ക് തരണം. പടത്തിന്റെ പോസ്റ്ററിൽ എന്റെ ഫോട്ടോ വയ്ക്കരുത് “. അവർ എന്റെ അപേക്ഷ പരിഗണിച്ചു, പോസ്റ്ററിൽ എന്റെ പടം വച്ചില്ല. സത്യം പറഞ്ഞാൽ അതിലെ അശ്ലീല സീനുകൾ എല്ലാം രണ്ടാമത് ഷൂട്ട്‌ ചെയ്തു ചേർത്തതാണ്. അതിനെ കുറിച്ചു ആ സംവിധായകന് പോലും അറിയില്ല. പുള്ളി ആ സിനിമ ഒരു അവാർഡ് പടമായി ആണ് ചെയ്തത് ”

Webdesk

Recent Posts

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

3 weeks ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

4 weeks ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

1 month ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

1 month ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

1 month ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

1 month ago