Categories: Malayalam

“ഒരു അജസ്റ്റ്മൻറ്റ് ചെയ്യേണ്ടി വരും, പണം ഒരു പ്രോബ്ലെമല്ലായെന്ന് പറഞ്ഞു” സിനിമയിലെ ദുരനുഭവം തുറന്ന് പറഞ്ഞ് നടി വിന്ദുജ വിക്രമൻ

റേറ്റിങ്ങിന്റെ കാര്യത്തിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തുവരുന്ന ഒരു സീരിയലാണ് ചന്ദനമഴ. ചന്ദനമഴയിലെ അമൃതയെ പറ്റി പറയുമ്പോൾ തന്നെ മലയാളികളുടെ മനസ്സിൽ ഓടിയെത്തുന്ന മുഖം മേഘ്നയുടെതാണ്. മേഘ്ന സീരിയലിൽ നിന്നും പിൻമാറിയപ്പോൾ പകരം ആരെ കൊണ്ടുവരും എന്നത് അണിയറപ്രവർത്തകരെ ഏറെ ചിന്തിപ്പിച്ചു. പകരമായി എത്തിയത് വിന്ദുജ വിക്രമൻ ആയിരുന്നു. മേഘ്ന അവതരിപ്പിച്ചിരുന്ന അമൃത എന്ന കഥാപാത്രത്തെ ഒട്ടും മാറ്റ് കുറയ്ക്കാതെ ആരാധകരിലേക്ക് എത്തിക്കുവാൻ വിന്ദുജക്ക് സാധിച്ചു. കുറച്ചു നാളുകൾക്കു മുൻപ് താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ച ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. തന്റെ പ്രണയത്തെക്കുറിച്ചും അഭിനയ മേഖലയിൽ നിന്നും നേരിടേണ്ടി വന്ന പ്രശ്നങ്ങളെപ്പറ്റിയും താരം പറഞ്ഞിരുന്നു.

താരത്തിന്റെ വാക്കുകൾ:

പേഴ്‌സണൽ ലൈഫിൽ പ്രണയമുണ്ടോ എന്ന് ചോദിച്ചാൽ പ്രണയമുണ്ട്. അതിൽ നമ്മൾ ഒരിക്കലും കള്ളം പറയേണ്ട കാര്യമില്ല. എല്ലാവരുടെയും ലൈഫിൽ ഒരു പ്രണയമുണ്ടാകാറുണ്ട്. ഞാനും ഒരു സാധാരണ പെൺകുട്ടിയാണ്, എന്റെ ലൈഫിലും ഒരു പ്രണയമുണ്ട്. ലൗവർ എന്ന പറയുന്നതിനോട് എനിക്ക് താല്പര്യമില്ല. അതൊക്കെ കോളേജിൽ പഠിക്കുന്ന പിള്ളേർക്കെ പറ്റു. നമ്മൾ ആ പ്രായമൊക്കെ കഴിഞ്ഞ് നിൽക്കുന്നതുകൊണ്ട് ആ വാക്ക് ഉപയോഗിക്കാൻ ഇഷ്ടമില്ല. ഉടനെ തന്നെ വിവാഹമുണ്ടാകും. സിനിമയിലെ ദുരനുഭവത്തെ കുറിച്ച് പറയുകയാണെങ്കിൽ ലേറ്റസ്റ്റ് ഒരു പടത്തിന്റെ ഒരിത് വന്നിട്ടുണ്ടായിരുന്നു. ഡീറ്റെയിൽസ് എനിക്ക് വലുതായി അറിയില്ല. അത് ജനുവിൻ ആണോ എന്ന് പോലും അറിയില്ല. ഇങ്ങനെ ഒരു അജസ്റ്റ്മൻറ്റ് ചെയ്യേണ്ടി വരും, പണം ഒരു പ്രോബ്ലെമല്ലായെന്ന് പറഞ്ഞു.. പടമാണ് നിങ്ങൾക്ക് അറിയാമല്ലോ എന്നാണ് എന്നോട് പറഞ്ഞത്. പടം ആയതുകൊണ്ട് അങ്ങനെ ചെയ്യുന്ന പെൺകുട്ടികൾ ഉണ്ടോ എന്നൊന്നും എനിക്ക് അറിയില്ല..’,

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

3 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

3 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

8 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago