മഞ്ജുവാര്യർ പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച ഉദാഹരണം സുജാത എന്ന ചിത്രത്തിലെ ആതിര എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് ബാലതാരമായി കടന്നുവന്നതാണ് അനശ്വര രാജൻ. പിന്നീട് അനശ്വരയ്ക്ക് നിരവധി ചിത്രങ്ങളാണ് ലഭിച്ചത്. 50 കോടിയിലധികം കളക്ഷൻ നേടിയ തണ്ണീർമത്തൻദിനങ്ങൾ എന്ന ചിത്രത്തിലൂടെ ഏറെ പ്രേക്ഷക ശ്രദ്ധ നേടുവാൻ അനശ്വരക്ക് സാധിച്ചു.
ഈ ചിത്രത്തിന് ശേഷം ആദ്യരാത്രി എന്ന ചിത്രത്തിൽ നായികയായി അരങ്ങേറ്റം കുറിച്ചു. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം തന്റെ നിലപാടുകളും ചിന്തകളും ധൈര്യപൂർവ്വം പങ്കുവയ്ക്കാറുണ്ട്. അതുകൊണ്ടുതന്നെ നിരവധി ട്രോളുകളും വിമർശനങ്ങൾക്കും താരം ഇരയായിട്ടുമുണ്ട്. വസ്ത്രധാരണത്തിന് പേരിൽ കഴിഞ്ഞ ദിവസം അനശ്വരക്ക് ഏറെ പരാമർശങ്ങൾ കേൾക്കേണ്ടി വന്നു. ഇതിനെതിരെ റിമാകല്ലിങ്കൽ ആരംഭിച്ച ക്യാമ്പയിനിൽ നിരവധി യുവനടിമാർ ആണ് പങ്കെടുക്കുന്നത്. മുട്ടുവരെ ഇറക്കമുള്ള വസ്ത്രങ്ങൾ ധരിച്ചു കൊണ്ടാണ് നടിമാർ ഇതിനെതിരെ പ്രതികരിക്കുന്നത്. അനശ്വര ആ ചിത്രം തന്നെ പങ്കുവെച്ചുകൊണ്ട് ഈ കമന്റുകൾക്ക് മറുപടിയും നൽകുന്നുണ്ട്. “ഞാൻ എന്തു ചെയ്യുന്നുവെന്നോർത്ത് നിങ്ങൾ വിഷമിക്കണ്ട. എന്റെ പ്രവർത്തികൾ നിങ്ങളെ അസ്വസ്ഥരാക്കുന്നുണ്ടെങ്കിൽ അതിനെക്കുറിച്ച് ആശങ്കപ്പെടാൻ നോക്കൂ,” എന്നായിരുന്നു അനശ്വരയുടെ മറുപടി. ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ അനശ്വര ഇതിനെപ്പറ്റി തുറന്നുപറയുകയാണ്.
താരത്തിന്റെ വാക്കുകൾ:
ഫോട്ടോഗ്രാഫർ എനിക്ക് ചിത്രങ്ങൾ അയച്ചപ്പോൾ, തന്നെ എനിക്ക് അത് വളരെ ഇഷ്ടമായി. ഒരെണ്ണം എന്റെ സോഷ്യൽ മീഡിയ പേജിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു,കസിന്റെ കല്യാണത്തിന്റെ തിരക്കിലായതിനാൽ തിങ്കളാഴ്ച വരെ ഫോട്ടോക്ക് താഴെയുള്ള അഭിപ്രായങ്ങൾ ഞാൻ നോക്കാൻ പോയില്ല. കുറച്ചു കമെന്റുകൾ വായിച്ചതോടെ എന്താണ് അവസ്ഥ എന്നെനിക് മനസ്സിലായി. അവയെല്ലാം അവഗണിക്കുവാനും ഞാൻ തീരുമാനിച്ചു. കാര്യങ്ങൾ പരിധി വിടുന്നു എന്ന് തോന്നുയപ്പോഴാണ് പ്രതികരിക്കാൻ തീരുമാനിച്ചത്.
ഇതൊന്നും എന്നെ ബാധിക്കുന്ന കാര്യമല്ല. പക്ഷെ ഒരു കാര്യമുണ്ട്, ഈ ഇരുപത്തി ഒന്നാം നൂറ്റാണ്ടിൽ അതിവേഗം പുരോഗമനം നേടുന്ന എന്ന് പറയുന്ന കേരളത്തിൽ തന്നെയാണോ നമ്മൾ ജീവിക്കുന്നത് എന്നോർത്തു അത്ഭുതപെടുകയാണ്. നെഗറ്റീവുകൾ വരുമെന്ന് അറിയാമായിരുന്നു പക്ഷെ അത് ഇത്രത്തോളം പരിധി വിട്ട താരത്തിലാകുമെന്നു അറിയില്ലായിരുന്നു. എനിക്ക് എതിരെ കമന്റ് ഇട്ടവരുടെ പെങ്ങമ്മാരേയും പരിചയക്കാരെയും കുറിച്ചു ആലോചിച്ചു പോകുന്നു. അവർ ഇഷ്ടപ്പെടുന്ന വസ്‌ത്രം ധരിക്കുവാൻ അവർക്കും ഇഷ്ടമില്ലേ? എന്തായിരിക്കും അവരുടെ അവസ്ഥ? സംസ്‌കാരത്തിന്റെയും ധാർമികതയുടെയും പേര് പറഞ്ഞ് അവരെ അടിച്ചു താഴ്ത്തുമോ? അങ്ങനെയുള്ള ഓരോ സ്ത്രീകൾക്കും വേണ്ടിയാണ് ഞാൻ സംസാരിക്കുന്നത്. മോശം കമന്റിട്ടവരുടെ കണ്ണിന്റെ കുഴപ്പമാണിത്. അവരെയാണ് ബോധവത്കരിക്കേണ്ടത്. എന്റെ മാതാപിതാക്കൾക്കോ കുടുംബാംഗങ്ങൾക്കോ അയൽവക്കത്തുള്ളവർക്കോ സഹപാഠികൾക്കോ ഇതിൽ യാതൊരു പ്രശ്‌നവുമില്ല. ചില കമന്റുകൾ ഞാൻ അച്ഛനെ വായിച്ചു കേൾപ്പിച്ചു. അടുത്ത തവണ കുറച്ചു കൂടി ഇറക്കം കുറഞ്ഞ ഡ്രസ്സ് വാങ്ങി തരാമെന്നാണ് അച്ഛൻ പറഞ്ഞത്. നമുക്ക് നല്ലതെന്ന് തോന്നുന്നതാണ് നമ്മൾ ധരിക്കുന്നത്. അല്ലാതെ കമന്റ് ചെയ്യുന്നവരുടെ ഇഷ്ടം നോക്കിയല്ല.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…