Categories: Malayalam

ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ ടീം വീണ്ടും ഒന്നിക്കുന്നു ! ചിത്രത്തിൽ ലാലേട്ടൻ നായകൻ ?

സൗബിൻ ഷാഹിർ ,സുരാജ് വെഞ്ഞാറമൂട് എന്നിവർ നായകന്മാരായി എത്തിയ ഏറ്റവും പുതിയ ചിത്രമാണ് ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ വേർഷൻ 5.25.
ഫോഴ്സ്, ബദായ് ഹോ, മർഡ് കോ ദർദ് നഹി ഹോതാ എന്നീ ബോളിവുഡ് ചിത്രങ്ങളുടെയും നിരവധി പരസ്യ ചിത്രങ്ങളുടെയും പ്രൊഡക്ഷൻ ഡിസൈനറായ രതീഷ് ബാലകൃഷ്ണൻ പൊതുവാൾ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ.മൂൺഷോട്ട് എന്റർടൈൻമെൻറ്സിന്റെ ബാനറിൽ സന്തോഷ് ടി കുരുവിളയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.മഹേഷിന്റെ പ്രതികാരം, മായാനദി തുടങ്ങിയ ചിത്രങ്ങൾ നിർമിച്ച നിർമാതാവാണ് സന്തോഷ് ടി കുരുവിള.

ചിത്രം കഴിഞ്ഞ ദിവസം കേരളത്തിലെ തിയറ്ററുകളിൽ റിലീസിനെത്തി. നുറുങ്ങ് നുറുങ്ങ് തമാശകളുമായി ഒരുക്കിയ ചിത്രം പ്രേക്ഷകരുടെ ഇഷ്ടം സ്വന്തമാക്കുന്നു എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.തിയറ്ററുകളിലും ചിത്രം കാണുവാനായി വലിയ ഒരു നിര തന്നെയാണ് ഉള്ളത്. തിയറ്ററുകളിൽ നിന്നും ലഭിക്കുന്ന സൂചന അനുസരിച്ച് ഈ വർഷത്തെ അടുത്ത ഹിറ്റിലേക്ക് ആണ് ആൻഡ്രോയ്ഡ് കുഞ്ഞപ്പന്റെ യാത്ര.

ഇതിനിടെ ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ ടീമിന്റെ അടുത്ത ചിത്രത്തെ കുറിച്ചും വാർത്തകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. ചിത്രത്തിന്റെ അണിയറ പ്രവർത്തകർ മറ്റൊരു ചിത്രത്തിനായി ഒന്നിച്ചേക്കും എന്നാണ് ലഭിക്കുന്ന സൂചനകൾ. മോഹൻലാൽ ആയിരിക്കും ചിത്രത്തിലെ നായകൻ എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ തിയറ്ററുകളിൽ എത്തിച്ചത് മോഹൻലാലിന്റെ ഉടമസ്ഥതയിലുള്ള മാക്‌സ് ലാബ് റിലീസാണ്.മോഹൻലാലിന്റെ അടുത്ത റിലീസായ ബ്രഹ്മാണ്ഡ ചിത്രം മരയ്ക്കാറിന്റെ സഹനിർമാതാവ് കൂടിയാണ് ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ നിർമിച്ച സന്തോഷ് ടി കുരുവിള. എന്തായാലും ഔദ്യോഗിക സ്ഥിതീകരണത്തിനായി കാത്തിരിക്കുകയാണ് സിനിമാലോകം.

കെൻഡി സിർദോ,സൈജു കുറുപ്പ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കൾ. ചിത്രത്തിനായി ബോളിവുഡിലും തമിഴിലുമടക്കം നിരവധി ശ്രദ്ധേയമായ ചിത്രങ്ങൾക്ക് ഛായാഗ്രഹണം നിർവ്വഹിച്ച മലയാളി സാനു ജോൺ വർഗ്ഗീസ് ഛായാഗ്രഹണവും സൈജു ശ്രീധരൻ എഡിറ്റിംഗും ബിജിബാൽ സംഗീതവും ഹരിനാരായണൻ ഗാന രചനയും ജ്യോതിഷ് ശങ്കർ കലാ സംവിധാനവും ജയദേവൻ ചക്കാടത്ത് സൗണ്ട് ഡിസൈനിംഗും റോണക്സ് സേവ്യർ മേക്കപ്പും ജാക്കി വസ്ത്രാലങ്കാരവും നിർവ്വഹിക്കുന്നു.

എല്ലാ നിരൂപണങ്ങളിലും ഒരുമിച്ച് എടുത്തു പറയുന്നതാണ് സുരാജ് വെഞ്ഞാറമൂടിന്റെ അതിഗംഭീര പ്രകടനത്തെ കുറിച്ച്. അത്രമേൽ മനോഹരമായാണ് സുരാജ് ആൻഡ്രോയ്ഡ് കുഞ്ഞപ്പനിലെ തന്റെ കഥാപാത്രത്തെ മനോഹരമാക്കിയത്.ഭാസ്‌ക്കര പൊതുവാൾ എന്ന വൃദ്ധൻ കഥാപാത്രത്തെയാണ് സുരാജ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. സൗബിൻ അവതരിപ്പിക്കുന്ന നായക കഥാപാത്രത്തിന്റെ അച്ഛൻ കൂടിയാണ് ഭാസ്കര പൊതുവാൾ.എന്തായാലും വരും ദിവസങ്ങളിൽ ചിത്രത്തെ തേടി കൂടുതൽ മികച്ച അഭിപ്രായങ്ങൾ പുറത്ത് വരും എന്ന് ഉറപ്പാണ്.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 month ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago